എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്‍റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണം എന്നു പറഞ്ഞ് പ്രതിശ്രുത വരന് ഇമെയില്‍ അയച്ചു; ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നു;ഇന്ദുവിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.!

തിരുവനന്തപുരം കുമാരപുരം സ്വദേശിയും കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയുമായിരുന്ന ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി. പ്രതിയും ഇന്ദുവിന്റെ കാമുകനുമായ എന്‍.ഐ.ടി അസി. പ്രൊഫസറായ സുഭാഷിനെയാണ് പീഡനക്കുറ്റത്തില്‍ നിന്നും എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ഒഴിവാക്കിയത്.

ഈ കുറ്റത്തിന് വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. എന്നാല്‍ പ്രതിയ്ക്കെതിരെയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നില നില്‍ക്കും.

ഷോയ്ക്ക് എരിവ് കൂട്ടാന്‍ വാക്കുകള്‍ വളച്ചൊടിച്ചു, അനാവശ്യ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു; ജോണ്‍ ബ്രിട്ടാസിനെതിരെ വിമര്‍ശനവുമായി മീരാ വാസുദേവ്..!

2011 ഏപ്രില്‍ 23 നാണ് തിരുവനന്തപുരം-മാംഗ്ലൂര്‍ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാകുന്നത്. പിന്നീട് ആലുവ പെരിയാറില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിന്റെ ആദ്യ കണ്ടെത്തല്‍.

സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സുഭാഷ് ഇന്ദുവിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന സഹയാത്രികന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. ബി-1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

സാഹചര്യത്തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ ഐജി ബി.

സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു… അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയിരുന്നു… അന്നാണ് അദ്ദേഹം പറഞ്ഞത് എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും ….
സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കൊലയാളി സുഭാഷ് തന്നെയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഇന്ദുവിനെ സുഭാഷ് നെഞ്ചില്‍ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടിരുന്നത്.ഇതുകൊണ്ടു തന്നെ തലയുടെ പിറകിലായിരുന്നു പരിക്കുണ്ടായിരുന്നത്. സ്വയം ചാടിയതാണെങ്കില്‍ നെറ്റിയിലാണ് പാടുണ്ടാവുമായിരുന്നത്. ഇതായിരുന്നു ഐജി ബി.

സന്ധ്യയുടെ അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനായി അതേ രീതിയിലുള്ള ഡമ്മികളും ഉപയോഗിച്ചു.

മറ്റൊരാളുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുതവനായ അഭിഷേകിന് ഇന്ദു അയച്ച ഇ-മെയില്‍ സന്ദേശമാണ് സുഭാഷിനെതിരെ പീഡനക്കുറ്റം ചുമത്തുന്നതിന് കാരണമായത്.എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണമെന്നുമാണ് ഇന്ദു അഭിഷേകിനയച്ച സന്ദേശം. ഈ അജ്ഞാതന്‍ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പോലീസിനെ സുഭാഷില്‍ എത്തിച്ചത്.

അടിവയറ്റില്‍ അസഹ്യമായ വേദനയുമായി കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മയോട് പറയുകയായിരുന്നു… എന്നാല്‍ കുട്ടി പഠിക്കാതിരിക്കാന്‍ കളവു പറയുകയായിരുന്നു എന്നാണ് അമ്മ ആദ്യം കരുതിയത്…. യുകെജി പയ്യന്‍റെ വികൃതി കേട്ട് ഞെട്ടിയ അമ്മയുടെ….
എന്‍.ഐ.ടി ക്വാര്‍ട്ടേഴ്സില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എന്‍.ഐ.ടിയിലെ അദ്ധ്യാപകരില്‍ ചിലര്‍ മൊഴിനല്‍കി. ഈ സാഹചര്യത്തില്‍ മാനഭംഗം നടത്തിയത് കാമുകനും എന്‍.ഐ.ടി അദ്ധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തില്‍ പൊലീസ് എത്തി. സുഭാഷില്‍ നിന്നു കടുത്ത മാനസിക സമ്മര്‍ദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതെ ഇയാള്‍ ഇന്ദുവിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നതെങ്കിലും ഇവിടുത്തെ ഒരു അധ്യാപിക ലീവിന് നാട്ടില്‍ പോകുമ്ബോള്‍ വീട് ഇന്ദുവിനെ എല്‍പിച്ചാണത്രേ പോയിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു കണ്ടെത്തല്‍.

തീവ്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു; ഇത്തവണ നായകന്‍ ദുല്‍ഖര്‍ അല്ല.. പകരമെത്തുന്നത് പൃഥ്വിരാജ്… ദുല്‍ഖറിനെ ഒഴിവാക്കിയതിനു പിന്നില്‍….

താന്‍ മാനഭംഗം ചെയ്യപ്പെട്ടതായി ഇന്ദു അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ സാധുതയെ തള്ളിക്കളഞ്ഞ സുഭാഷ് പറയുന്നത് വിവാഹത്തില്‍ നിന്ന് അഭിഷേകിനെ പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ തന്ത്രമാകാം ഇതെന്നാണ്. നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകള്‍ക്കു വിധേയനാവാന്‍ സന്നദ്ധനാണെന്നും. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*