എച്ച്‌.വിനോദ് – കാര്‍ത്തി ടീമിന്‍റെ തീരന്‍ – അധികാരം ഒന്‍ട്ര് പ്രേക്ഷകനെ പിടിച്ചിരുത്തും…! മൂവി റിവ്യൂ വായിക്കാം…!

സാധാരണക്കാരന് നീതി ലഭിക്കണമെന്നും അവരിലേക്കത് എത്തുമ്ബോഴേ ജനാധിപത്യം അതിന്റെ പരിപൂര്‍ണതയിലെത്തൂ എന്നാണെന്ന് തോന്നുന്നു തമിഴ് വാണിജ്യ സിനിമകളുടെ ഇപ്പോഴത്തെ ഒരു സമവാക്യം. കത്തിയും തുപ്പാക്കിയും കടന്ന് അറത്തിലെത്തിയപ്പോഴും ഈ ഘടകത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഈ ലിസ്റ്റിലേക്കുള്ള പുതിയ എന്‍ട്രിയാണ് എച്ച്‌.വിനോദ് – കാര്‍ത്തി ടീമിന്റെ തീരന്‍ – അധികാരം ഒന്‍ട്ര്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന ടാഗ്ലൈനിലെത്തിയ ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്നതാണെന്ന് ആദ്യമേ പറയട്ടെ.

ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍….

ഒരു ആക്ഷന്‍ – ക്രൈം ത്രില്ലര്‍ ജനുസില്‍പ്പെടുത്താവുന്ന ചിത്രം പോലീസിന്റെ കൃത്യനിര്‍വഹണത്തെക്കുറിച്ചാണ് പറയുന്നത്. 1995 മുതല്‍ 2005 വരെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നടന്ന മുഖംമൂടി ആക്രമണ പരമ്ബരയാണ് ചിത്രത്തിന്റെ പ്ലോട്ട്. ഈ കേസുകള്‍ തീരന്‍ തിരുകുമരന്‍ ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പിന്നാലെയുള്ള തീരനെന്ന യുവ ഡി.എസ്.പിയുടെ നില്‍ക്കാത്ത ഓട്ടമാണ് ചിത്രത്തിലുടനീളം. ഇതിനിടയില്‍ വന്നുപെടുന്ന പ്രതിബന്ധങ്ങളും നിരവധി. സതുരംഗവൈട്ടൈ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് എച്ച്‌.വിനോദ്. ആദ്യ ചിത്രം റിയലിസ്റ്റിക് സ്വഭാവത്തിലുള്ളതായിരുന്നുവെങ്കില്‍ ഇത്തവണത്തെ ചിത്രത്തിന് ചെറിയ മാറ്റങ്ങളുണ്ട്.

മുഴുനീള മാസ് ചിത്രമെന്ന് പറയാന്‍ കഴിയില്ലെങ്കിലും ആവശ്യത്തിനനുസരിച്ച്‌ ഒതുക്കത്തില്‍ മാസ് രംഗങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ചടുലമാണ് ചിത്രത്തിലെ ഓരോ രംഗവും. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് തീരന്‍ മുന്നോട്ടുപോകുന്നത്. സത്യന്‍ സൂര്യന്റെ ഛായാഗ്രഹണവും വ്യത്യസ്തമായ കളര്‍ ടോണും സിനിമയ്ക്ക് ഒരു ബോളിവുഡ് ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ പരിവേഷം നല്‍കുന്നുണ്ട്. രാജസ്ഥാന്റേയും ഹരിയാനയുടേയും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വരണ്ട ഭൂമി നന്നായിത്തന്നെ സത്യന്‍ ഒപ്പിയെടുത്തിട്ടുണ്ട്. ത്രില്ലര്‍ ചിത്രങ്ങളൊരുക്കുമ്ബോള്‍ കല്ലുകടിയാക്കാവുന്ന ഒന്നാണ് ഗാനങ്ങള്‍. ത്രില്ലര്‍ ചിത്രത്തിന് വേണ്ടരീതിയില്‍ അതും അത്യാവശ്യം ഭയപ്പെടുത്തുന്ന രീതിയിലുള്ള പശ്ചാത്തലസംഗീതം നല്‍കാന്‍ ജിബ്രാനും സാധിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ വച്ചുള്ള സംഘട്ടനരംഗങ്ങള്‍ അതിമനോഹരമായി ഒരുക്കിയതിന് ദിലീപ് സുബ്ബരായനുമിരിക്കട്ടെ ഒരു കയ്യടി.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ക്കിടയിലും ചില ക്ലീഷേ രംഗങ്ങള്‍ ചിത്രത്തില്‍ കടന്നുകൂടിയിട്ടുണ്ട്. സത്യസന്ധമായ കൃത്യനിര്‍വഹണം നടത്തുന്ന പോലീസിലെ മേല്‍ ഉദ്യോഗസ്ഥര്‍ ഈ ചിത്രത്തിലുമുണ്ട്. ഇവരുടെ വായടയ്ക്കാന്‍ നായകന്‍ നല്‍കുന്ന സാരോപദേശം പലയാവര്‍ത്തി നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. യഥാര്‍ത്ഥ സംഭവങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുമ്ബോള്‍ ഡോക്യുമെന്ററിയുടെ സ്വഭാവം വരാനുള്ള സാധ്യത ഏറെയാണ്. ഒരു വാണിജ്യ സിനിമയെ സംബന്ധിച്ചിടത്തോളം അതില്‍പ്പരം ഒരപകടം വേറെയില്ല താനും. എന്നാല്‍ കുപ്രസിദ്ധിയാര്‍ജിച്ച ഈ സംഭവത്തിലെ കുറ്റവാളികളുടെ പൂര്‍വിക ചരിത്രം വരെ ചികഞ്ഞെടുത്ത് അവതരിപ്പിക്കുന്നതില്‍ വിനോദ് വിജയിച്ചിരിക്കുന്നു.

കാര്‍ത്തിയാണ് ടൈറ്റില്‍ റോളായ തീരനെ അവതരിപ്പിച്ചിരിക്കുന്നത്. അമാനുഷികനല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ കാര്‍ത്തി മികച്ചതാക്കിയിട്ടുണ്ട്. കാട്ര് വിളയിടൈ നല്‍കിയ ക്ഷീണം തീരന്‍ തീര്‍ക്കുമെന്ന് വിശ്വസിക്കാം. ഉത്തരവാദിത്തബോധമുള്ള ഡി.എസ്.പിയുടെ പ്രയാസങ്ങള്‍ മനസിലാക്കുന്ന ഉത്തമകുടുംബിനിയായ സ്ഥിരം നായികാ കഥാപാത്രമായാണ് രാകുല്‍ പ്രീത് എത്തിയതെങ്കിലും കാര്‍ത്തിയുമൊത്തുള്ള പ്രണയരംഗങ്ങള്‍ മനോഹരമായിരുന്നു. വില്ലന്‍ വേഷങ്ങളിലെത്തിയ അഭിമന്യൂ സിങ്ങിന്റേയും കൂട്ടാളികളുടേയും സ്ക്രീന്‍ പ്രസന്‍സ് അപാരമായിരുന്നു. എത്ര ആത്മാര്‍ഥതയോടെ ജോലി ചെയ്താലും നല്ല ഉദ്യോഗസ്ഥര്‍ എപ്പോഴും തഴയപ്പെടുമെന്നും അങ്ങനെ തുടരുന്നിടത്തോളം കാലം സാധാരണക്കാര്‍ക്ക് നീതി അകലെയായിരിക്കുമെന്നുമാണ് തീരന്‍ – അധികാരം ഒന്‍ട്ര് പറഞ്ഞുവെയ്ക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*