ഒരുദിവസം പോലും ഇടവേളയില്ലാതെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് മുമ്പുണ്ടായിട്ടില്ല….

ഒരുദിവസം പോലും ഇടവേളയില്ലാതെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് ഇതിനു മുമ്ബുണ്ടായിട്ടില്ലെന്ന സന്ദേശവുമായി ഗുജറാത്ത് ബിജെപിയുടെ വികാര പരമായ വീഡിയോ. ജനങ്ങളുടെ ജീവിതം മോശമാക്കിയ സ്വേച്ഛാധിപതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായാണ് ഈ വീഡിയോ. പ്രൗഡ് ടു ബി ഗുജറാത്തി എന്ന ഹാഷ് ടാഗോടെയാണ് ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

മറ്റുള്ള രാഷ്ട്രീയക്കാരെ പോലെ ജാതിയും വോട്ട് ബാങ്ക് രാഷ്ട്രീയവും നോക്കാതെ കള്ളപ്പണത്തിനെതിരെ പോരാടിയ , സൈനികരെ പ്രചോദിപ്പിച്ചു പാകിസ്ഥാന് തക്ക മറുപടിയായി സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കിയ , ശുചിത്വ ഇന്ത്യക്കായി പരിശ്രമിക്കുന്ന പ്രധാനമന്ത്രിയെ നമ്മള്‍ കുറ്റം പറയണം എന്നും വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കഷ്ടകാലം കൊണ്ടുവന്ന സ്വേച്ഛാദിപതിയാണ് മോദിയെന്ന് ഓരു റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലിരുന്ന് രണ്ടു പേര്‍ വിമര്‍ശിക്കുമ്ബോള്‍ ക്ഷുഭിതനായ യുവാവ് അവര്‍ക്ക് മോദിയെക്കുറിച്ചു ക്ലാസ് എടുക്കുന്നതാണ് മൂന്നു മിനിറ്റുള്ള വീഡിയോ.

പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രവര്‍ത്തനം തുടങ്ങുന്ന മോദിയെ കുറിച്ചും , സ്വന്തം ആഘോഷങ്ങളേക്കാള്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതും ,അനുകൂലവാര്‍ത്തകളെഴുതാനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോക്ക് ടെയില്‍ പാര്‍ട്ടി നല്‍കാതിരിക്കുന്നതും , സുഹൃത്തുക്കളെ വിദേശയാത്രയില്‍ ഒപ്പം കൂട്ടാതിരുന്നതും തുടങ്ങിയ കാര്യങ്ങളൊക്കെ യുവാവ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചവരോട് വീഡിയോയില്‍ പറയുന്നു.സോണിയാ ഗാന്ധിയും ലാലുപ്രസാദ് യാദവും തങ്ങളുടെ മക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചപ്പോള്‍ മുലായം സിംഗ് യാദവ് കുടുംബത്തിന്റെ മൊത്തം ഭാവി സുരക്ഷിതമാക്കിയെന്ന് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

മോദി ഇന്ന് പരാജയപ്പെട്ടാല്‍ അടുത്ത നൂറു വര്‍ഷത്തേക്ക് മറ്റൊരു പ്രധാനമന്ത്രിയും അഴിമതിക്കെതിരെ പോരാടില്ലെന്ന് വീഡിയോ മുന്നറിയിപ്പു നല്‍കുന്നു.രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇതുപോലൊരു പ്രധാനമന്ത്രിയെ രാജ്യം അര്‍ഹിക്കുന്നുണ്ടോയെന്നു ആലോചിക്കണമെന്നും യുവാവ് അവരോടു പറയുന്നതായാണ് വീഡിയോ സന്ദേശം. ആരാണ് താങ്കള്‍ എന്ന ചോദ്യത്തിന് ഞാന്‍ വികാസ്(വികസനം), ഞാനാണ് ഗുജറാത്ത് എന്ന വികാരപരമായ മറുപടിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.ഇത് വരെ മില്ല്യന്‍ കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*