ഗൗരിയുടെ മരണം; പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍…..

ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍ എത്തി. കൊല്ലം താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നീ അധ്യാപികമാര്‍ എത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍ തടയുകയും ചെയ്തു.

എത്രയോ ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി ചികില്‍സിക്കുന്നു… ചിലപ്പോള്‍ നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രാമായിരിക്കില്ല നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാതെ പോകുന്നത്…. ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ…. തീര്‍ച്ചയായും ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുത്തണെ….

ഇരുവര്‍ക്കും ഹൈക്കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിച്ചിരുന്നു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ 18, 19, 20 തീയതികളില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്ബാകെ ഹാജരാകണം. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്ബാകെ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

GST യിലെ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാക്കാം, കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ മതി..!! മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…!

ഗൗരിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*