Breaking News

ഏകാദശി വ്രതം എടുത്താല്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകും..! വ്രതം അനുഷ്ഠിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം..!

വിഷ്ണുവിന്റെ പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി അനിഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. കേരളത്തില്‍ ആചരിക്കുന്ന ഏകാദശികളില്‍ പ്രദാനമാണ് വ്യശ്ചിക മാസത്തിലെ ഏകാദശി. ഇതാണ് ഗുരുവായൂര്‍ ഏകാദശി. നവമിയും ദശമിയു പോലെ ഏറെ പ്രധാനമാണ് ഗുരുവായൂര്‍ ഏകാദശിയും. ഈ ദിവസം ഗുരുവായൂറര്‍ ക്ഷേത്ര നട അടക്കാറില്ല. രാവിലെ 3 മണിക്ക് നിര്‍മ്മാല്യ പൂജയോട് തുറക്കുന്ന ക്ഷേത്ര നട അന്ന് രാത്രി 9 മണിയ്ക്ക് ശേഷം മാത്രമേ അടയ്ക്കുകയുള്ളൂ. അന്ന് കണ്ണനെ കാണാനു അനുഗ്രഹം വങ്ങാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരണക്കണക്കിന് ജനങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

ഗുരുവായൂര്‍ ഏകാദശിയോടേ് അനുബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട് ചടങ്ങാണ് ഏകാദശി വിളക്ക്. ഇതു ഒരു മാസത്തിനു മുന്‍പ് തന്നെ ആരംഭിക്കും. ഗുരുവായൂര്‍ ക്ഷേത്ര മുഴുവനും ദീപങ്ങള്‍ കത്തിക്കും. ഏകാദശി ദിവസം പൂജയ്ക്ക് ശേഷമായിരിക്കും വിളക്ക് ആരംഭിക്കുക.. ആന എഴുന്നള്ളത്തോടു കൂടിയായിരിക്കും വിളക്കു നടത്തുക.

ഏകാദശി വ്രതം

ഭഗവാന്‍ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേയാണ് വ്രതം അനുഷ്ഠിക്കുന്നത്. വൃശ്ചിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി നാളിലാണ് വ്രതമെടുക്കേണ്ടത്.

ഐതീഹ്യം

അസുരന്മാരെ നശിപ്പിക്കാനായി മഹാവിഷ്ണുവില്‍ നിന്ന് ഉല്‍ഭവിച്ച ദേവിയാണ് ഏകാദശി. ഏകാദശി ദിവസത്തില്‍ ഉല്‍ഭവിച്ചതു കൊണ്ട് ദേവിയ്ക്ക് ഏകാദശിയെന്ന് പേരു നല്‍കി. ബ്രഹ്മദേവന്‍ സൃഷ്ടിച്ച്‌ അസുരനാണ് താലംജംഘന്‍. അദ്ദേഹത്തിന്റെ മകന്‍ മുകനുമൊത്ത് ചന്ദ്രാവതിപുരിയിലായിരുന്നു താമസം. ഒരു ദിവസം ഇരുവരും ചേര്‍ന്ന് ഇന്ദ്രലോകത്തെ ആക്രമിച്ച്‌ ഇന്ദ്രസ്ഥാനം കൈക്കലാക്കി. ഇതിനെ തുടര്‍ന്ന് ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവന്‍ അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് അയക്കുകയായിരുന്നു. ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവിയെ സൃഷ്ടിച്ചു. തുടര്‍ന്ന് ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരമായി എന്തു വേണമെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. ദേവിയ്ക്ക് ഭഗവാന്‍ അങ്ങനെ ഒരു വ്രതം നല്‍കി. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ

ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങള്‍ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച്‌ വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തില്‍ പോകുക. ഏകാദശി നാളില്‍ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകല്‍ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയില്‍ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയില്‍ മുഴുകന്നതാണ് ഉത്തമം.

ആഹരം ഒഴിവാക്കണം

അന്നത്തെ ദിവസം മുഴുവന്‍ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേന്‍, മാസം, എണ്ണ, സ്റ്റീല്‍ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പഴം, പാല്‍ എന്നിവ ഉപയോഗിക്കാം.

ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…!

വ്രതം അവസാനിപ്പിക്കേണ്ടത്

ഏകാദശി വ്രതം തൊട്ടടുത്ത ദിവസമായ ദ്വാദശി നാളിലാണ് അവസാനിപ്പിക്കുക. വ്രതം ആരംഭിച്ചതുപോലെ തന്നെ കുളിച്ച്‌ ശുദ്ധിയായി വിഷ്ണു നാം ജപിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*