നിങ്ങൾ ഇത് തീര്‍ച്ചയായും വായിക്കണം…”ദുബൈയില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്ന ശരീരം കാണേണ്ടി വന്നത് . കൂടുതലും സ്ത്രീകളുടെത്” .

ദുബൈയില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്ന ശരീരം കാണേണ്ടി വന്നത് . കൂടുതലും സ്ത്രീകളുടെത് . തെരുവുകളിലും മാളുകളിലും മേട്രോയിലും സന്ദര്‍ശക കേന്ദ്രങ്ങളിലും എവിടെ നോക്കിയാലും ട്രൌസറും ബിക്കിനിയും ധരിച്ച , പല നാടുകളില്‍ നിന്നും വന്ന വനിതകള്‍ , തരുണികള്‍ . കുമാരികള്‍ . വൃദ്ധ സ്ത്രീകള്‍ പോലും വസ്ത്രത്തിന്റെ കാര്യത്തില്‍ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണ് എന്ന് തോന്നി.

ഹാദിയ അല്ല അഖില അശോകന്‍: അശോകന് മകളെ കാണാന്‍ അനുവാദം, പക്ഷെ ഷെഫീന്‍ ജഹാന്…

എന്റെ ഒരു സുഹൃത്ത് എന്നോട് തമാശ രൂപേണ പറഞ്ഞു . ഒന്നും രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാത്ത , ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്കാണ് ക്ഷമയ്ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ തരേണ്ടത്‌ എന്ന് !!രാത്രി വളരെ വൈകിയിട്ടും തെരുവുകളില്‍ വാനിറ്റി ബാഗും തൂക്കി മൊബൈലില്‍ സംസാരിച്ചു ഇഷ്ടമുള്ളയിടങ്ങളില്‍ കറങ്ങി നടക്കുന്ന , ബസ്സ് കാത്തു നില്‍ക്കുന്ന , യാത്ര ചെയ്യുന്ന , ഒരു ആണിനേയും പേടിക്കാതെ , ആണുങ്ങളാരും കൂടെയില്ലാതെ , സര്‍വ തന്ത്ര സ്വതന്ത്രരായി നടക്കുന്ന വനിതകള്‍ ..

എന്നിട്ടും ഒരുത്തന്റെയും തുറിച്ചു നോട്ടമോ , തോണ്ടലോ , കമന്റടിയോ പൂവാല ശല്യമോ ഒന്നും ഭയക്കാതെ , പുരുഷന്മാരെ പോലെ അവരും അവരുടെ ലോകത്ത് സുഖ സുന്ദരമായി വിരാജിക്കുന്നു . വിലസുന്നു .. ഇവിടെ എല്ലാ ഗൾഫ്‌നാട്ടിലുംകാണാം ഏതു നട്ട പ്പാതിരക്കും ആണ്‍ കൂട്ടുകളൊന്നും ഇല്ലാതെ , ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ …!!നമ്മുടെ നാട്ടിലെ പോലെ ഇവിടങ്ങളിലും ഉണ്ട് ആണുങ്ങള്‍ .ഇവിടെയും കാണും ഗോവിന്ദ ചാമികള്‍ .

ഇവരിലും ഉണ്ട് ‘വികാരികള്‍ ‘ .ഇവിടങ്ങളിലും ഉണ്ട് ഞരമ്പ് രോഗികള്‍ .പ്രമുഖരും പള്‍സറും ഇവിടെയും ഉണ്ടാകും . എന്നിട്ടും ഒരു പെണ്ണിനെ കാണുമ്പോഴേക്കും ഇവിടങ്ങളിലുള്ള ഒരു ആണിനും ഒന്നും ‘സടകുടഞ്ഞു’ എഴുന്നേല്‍ ക്കാത്തത് ഇവരൊക്കെ പുണ്യ വാളന്മാര്‍ ആയതു കൊണ്ടോ എല്ലാവരും ദിവസവും രണ്ടു നേരം കടുക്ക വെള്ളം കുടിക്കുന്നത് കൊണ്ടോ ഒന്നുമല്ല . കളിച്ചാല്‍ വിവരം അറിയും എന്നറിയുന്നത് കൊണ്ടാണ് .

ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…!

അക്കളി തീക്കളിയാവും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ് . ആണുങ്ങള്‍ ഒപ്പം നടന്നു കൊണ്ടോ , ഇരുട്ടാകും മുമ്പേ വാതിലടച്ചു കുറ്റിയിട്ടത് കൊണ്ടോ മൂടിപ്പുതച്ചു നടന്നത് കൊണ്ടോ ഒന്നും പീഡനം ഇല്ലാതാവില്ല . അതില്ലാതാവാന്‍ ഒരേ ഒരു ട്രീറ്റ് മെന്റെ ഉള്ളൂ.. *രാഷ്ട്രീയവും മതവും ഇടപെടാത്ത കറകളഞ്ഞ നിയമം!* അത് നടപ്പാക്കാന്‍ പറ്റുമോ ? എങ്കില്‍ പെണ്ണിനെ അവിടെ കാണുമ്പോഴേക്കും ഇവിടെ മാറി പോകും ആണുങ്ങള്‍ !!അതുപോലൊരു നിയമം നമ്മുടെ നാട്ടിൽ വരാത്തിടത്തോളം കാലം ഈ നാട് നേരെയാവില്ല!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*