നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് ദുബൈയിലെത്തി. ദേ പുട്ട് റസ്റ്റോറന്റിെന്റ ദുബൈ ശാഖ ഉദ്ഘാടനത്തില്‍ പെങ്കടുക്കാനാണ് ദിലീപ് എത്തിയത്. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങുകളില്‍ പെങ്കടുത്തില്ല. അമ്മയോടൊപ്പം രാവിലെ കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച ദിലീപ് യു.എ.ഇ സമയം ഉച്ചക്ക് 12.45 നാണ് ദുബൈ വിമാനത്താവളത്തിെന്റ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ സ്വീകരണം നല്കി.
ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…!
ഇന്ന് നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ അമ്മക്കൊപ്പം ദിലീപ് പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്നെല വാര്‍ത്താ സമ്മേളനത്തിനായി മാധ്യമങ്ങളെ റസ്റ്റോറന്റിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സംവിധായകന് നാദിര്‍ഷയാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ആറ് ദിവസത്തേക്കാണ് ദീലീപിന് പാസ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. ഇതനുസരിച്ച് നാലുദിവസം വിദേശത്ത് തങ്ങാം.