കരുണയുള്ളവര്‍ കനിഞ്ഞാല്‍ അനിലിനു ജീവിതം തിരിച്ചു കിട്ടും….

art273 anil liver problemജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി  വില്ലനായി മാറിയ കരള്‍ രോഗത്തില്‍ നിന്നും  രക്ഷ നേടാന്‍ ഗൃഹനാഥന്‍  കരുണയുള്ളവരുടെ സഹായം തേടുന്നു . പവിത്രേശ്വരം റബ്ബര്‍ തോട്ടം പുതുമംഗലത്ത്  വീട്ടില്‍  അനില്‍  (42)  ആണ്  കരള്‍ മാറ്റി വെക്കാന്‍  കനിവ് തേടുന്നത് . കശുവണ്ടി  ഫാക്ടറി  സ്റ്റോര്‍  കീപ്പറായിരുന്ന  അനിലിന്‍റെ  കരള്‍ 90  ശതമാനത്തിലേറെ  നശിച്ചു കഴിഞ്ഞു . ആദ്യം  കൊല്ലത്തെ  സ്വകാര്യ  ആശുപത്രിയിലും  തുടര്‍ന്ന് ആയൂര്‍വേദ  ചികിത്സായിലുമായിരുന്നു . കാര്യമായ മാറ്റം  വരാത്തതിനാല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ  ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ.ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും മറ്റുമായി  പത്ത്  ലക്ഷത്തോളം രൂപ  ഇതിനകം ചിലവായിക്കഴിഞ്ഞു . ദിവസേന കുത്തിവപ്പുകള്‍  എടുക്കുന്നതിനാലാണ് ജീവന്‍ തന്നെ നിലനില്‍ക്കുന്നത് . ഒരു ഡോസ്  മരുന്നിനു  6800 രൂപയാണ്  വില മറ്റു മരുന്നുകള്‍ക്ക് ദിവസം 1500 രൂപയോളം വേണ്ടി വരും . കരള്‍ മാറ്റിവാക്കാല്‍ മാത്രമാണ്  ജീവന്‍ നിലനിര്‍ത്താനുള്ള  ഏക പോംവഴി എന്നാണ്  ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം . ഇതിനായി 20 ലക്ഷത്തോളം രൂപ ചിലവാകുമെന്നും അവര്‍ പറയുന്നു . തുടര്‍ ചികിത്സക്ക്  വേറെ തുകയും കണ്ടെത്തണം . സമ്പാധ്യമെല്ലാം മുടക്കിയാണ് ഇതുവരെയുള്ള  ചികിത്സകള്‍  നടത്തിയത് .രോഗത്തിന്റെ ദുരിതങ്ങല്‍ക്കൊപ്പം ലോണ്‍ അടവ് മുടങ്ങിയതോടെ ഈ കുടുമ്പം ബാങ്ക് നടപടികളെയും നേരിടേണ്ടി വരികയാണ്‌  . തീരെ ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട വീട്ടമ്മയായ  ഭാര്യ നിത്യാമോളും അഞ്ചര വയസും മൂനര  വയസും വീതമുള്ള രണ്ടു ആണ്മക്കളും അടങ്ങുന്നതാണ്  അനിലിന്‍റെ കുടുംബം . ചികിത്സാര്‍ഥം ഭര്‍ത്താവിനോടൊപ്പം വേണമെന്നതിനാല്‍ മറ്റു ജോലികല്ക്കൊള്‍ന്നും പോകാന്‍ ഭാര്യക്ക് കഴിയുകയുമില്ല. അനിലിന്‍റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വേണ്ടി സഹായം നല്‍കാന്‍ സുമനസ്സുകളുടെ  നേതൃത്വത്തില്‍ ചികിത്സാസഹായം  കണ്ടെത്താനുള്ള  ശ്രമങ്ങള്‍ നടക്കുകയാണ് .ഈ കുടുംബത്തിനു വേണ്ടി നിങ്ങളുടെയും കൈതാങ്ങും പ്രാര്‍ഥനകളും ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യന്‍ ബാങ്ക് കൈതക്കോട്  ശാഖയില്‍ അനിലിന്‍റെ  ഭാര്യ  നിത്യാമോളുടെ  പേരില്‍  ഒരു അക്കൗണ്ട്‌  ആരംഭിച്ചിട്ടുണ്ട് . നമ്പര്‍ : 934664620, IFSC Code: IDIB000K121 ഫോണ്‍ :9747934599

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*