BREAKING NEWS; തിരുവനന്തപുരത്ത് ക്വാറി അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു…!

തലസ്ഥാനത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാറശ്ശാല കുന്നത്തുകാലിലെ ക്വാറിയിലാണ് ദുരന്തമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് സൂചന. ജോലിക്കാരും വാഹനങ്ങളുമെല്ലാം ഇതിന് അടിയില്‍ പെട്ടുപോവുകയായിരുന്നു. വാഹനമോടിച്ചിരുന്ന തൊഴിലാളികളിരൊലാണ് മരിച്ചതെന്ന് സൂചനയുണ്ട്.

അപകടത്തില്‍ പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസും ഫയര്‍ ഫോഴ്സുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു… അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയിരുന്നു… അന്നാണ് അദ്ദേഹം പറഞ്ഞത് എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും ….

കോട്ടയ്ക്കല്‍ സ്വദേശിയായ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ പാറമട. ഈ മേഖലകലില്‍ നിരവധി പാറമടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെതിരേ നാട്ടുകാര്‍ നേരത്തേ തന്നെ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ അപകടമുണ്ടായ ക്വാറിക്കെതിരേയും നേരത്തേ ഇവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് ഈ പാറമട പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*