BREAKING NEWS; ഐഎസ്‌എല്‍ ടിക്കറ്റ് കിട്ടിയില്ല ; ആരാധകര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു

കലൂര്‍ ജവഹര്‍ലാല്‍ നെഹറു രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-അമര്‍ തോമര്‍ കൊല്‍ക്കത്ത മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അടങ്ങിയില്ല, പ്രതിഷേധ സൂചകമായി അവര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു.

ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍….

രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഐഎസ്‌എല്‍ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പനയില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരില്‍ അധികവും.

ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ കുരുക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. അതേസമയം, ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണെന്നും ആക്ഷേപമുണ്ട്.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ രണ്ടായിരം മുതല്‍ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്ത വിലയായി വാങ്ങുന്നത്. രണ്ടായിരത്തിനു ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*