ബിരുദ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി; സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ചെയ്തത്….

ബിരുദ വിദ്യാര്‍ത്ഥിനിയെ മധ്യപ്രദേശില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവം പുറത്തറിയുമെന്ന് ഭയന്ന് പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചു. നാലുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് കാട്ടി വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ ആദ്യം പോലീസ് തയാറായില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീടു നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടീ മാപ്പ്… പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് ഒരു ഡോക്ടറുടെ കുറിപ്പ്…

ഭോപാലിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗകിയില്‍നിന്നാണു ഒക്ടോബര്‍ 31 ന് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയത്. ഗോലു ബിഹാറി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണ്. ഒരു കൊലപാതകക്കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ സഹായികളാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ബി എസിക്ക് പഠിക്കുന്ന പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റെയില്‍വേ ക്രോസിങ്ങില്‍ എത്തിയപ്പോഴാണു തട്ടിക്കൊണ്ടുപോയത്.

അച്ഛന് മുലയൂട്ടുന്ന മകള്‍.. തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ അത് നിങ്ങളുടെ….

തുടര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. തിരിച്ചറിയുമെന്ന ഭയത്താല്‍ അവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. മരിച്ചെന്നു കരുതിയാണ് സംഘം സ്ഥലംവിട്ടത്. ക്ലാസിനുശേഷം സാധാരണ ബസിലാണ് വിദ്യാര്‍ഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*