പയ്യാവൂര്‍ സ്വദേശികളായ ഭാര്യയും കാമുകനും പോലിസ് പിടിയില്‍; ഭര്‍ത്താവ് ഉറങ്ങിയ ശേഷം കാമുകനെ വിളിച്ചുവരുത്തി; ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിന്റെ കഴുത്തില്‍ തുണി കുരുക്കി; മരണം ഹൃദയാഘാതം മൂലമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭാര്യയുടെ……

അവിഹിത ബന്ധങ്ങള്‍ കുടുംബജീവിതങ്ങള്‍ താറുമാറാക്കുക മാത്രമല്ല കുറ്റകൃത്യങ്ങളിലേക്കും നയിക്കുക അപൂര്‍വമല്ല. ശ്രീകണ്ടപുരം പയ്യാവൂരില്‍ ചൊവ്വാഴ്ച രാത്രി സംഭവിച്ചതും അത്തരമൊരുഅവിഹിതബന്ധത്തിന്റെ ദുരന്തപര്യവസാനമാണ്. അഞ്ചുവര്‍ഷം മുമ്ബ് മൂന്നാറില്‍ നടന്ന സംഭവത്തിന് സമാനമായ ദുരന്തം.കാമുകനുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവിനെ കാമുകനെ കൊണ്ടുകൊല്ലിക്കുകയായിരുന്നു ലത. കെഡിഎച്ച്‌പി കമ്ബനി ലക്ഷ്മി എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ തൊഴിലാളി ചുടലമണിയെയാണ് അയല്‍വാസിയായ കെ.പാല്‍ദുരൈ ശ്വാസം മുട്ടിച്ചുകൊന്നത്.

“മാന്യന്‍ ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ് ആണായാള്‍”- സരിത പറഞ്ഞ ആ മാന്യന്‍…

ശ്രീകണ്ഠപുരം പയ്യാവൂരിലും ചൊവ്വാഴ്ച സമാനസംഭവമാണ് നടന്നത്. ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭാര്യയും കാമുകനും ഇന്ന് അറസ്റ്റിലായി. പയ്യാവൂര്‍ സ്വദേശി ടി.ബാബുവിനെയാണ്, ഭാര്യ ജാന്‍സിയും കാമുകന്‍ ജോബിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും പയ്യാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബാബു ഉറങ്ങിയശേഷം ജാന്‍സി ജോബിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാബുവിന്റെ കഴുത്തില്‍ തുണി കുരുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജോബി മടങ്ങിപോയി. രാവിലെ ജാന്‍സിയാണ് അയല്‍വാസികളെ മരണവിവരം അറിയിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസിനെയും അറിയിച്ചു.

സംശയംതോന്നിയ അയല്‍വാസി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കഴുത്തില്‍ തുണി മുറുക്കിയ അടയാളം കണ്ടെത്തിയത്. പോസ്മോര്‍ട്ടത്തില്‍ കൊലപാതകം സ്ഥരീകരിക്കുകയും ചെയ്തു. നേരത്തെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനുശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കുറ്റം ജാന്‍സിയും ജോബിയും പൊലീസിനോട് സമ്മതിച്ചു. ബാബുവും ജാന്‍സിയും വീട്ടില്‍ തനിച്ചായിരുന്നു താമസം. ശ്രീകണ്ഠപുരം സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*