അച്ഛനും അമ്മയുമായി പിണങ്ങിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറക്കികൊണ്ട് പോയത് പൊലീസ്; മകള്‍ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ വീട്ടുകാരെ ഒന്നും അറിയിക്കാതെ പൊലീസും ആശുപത്രിയും… ദുരൂഹത നിറയുന്ന കേസിലേക്ക്…

പൊലീസ് സംരംക്ഷണത്തില്‍ കഴിഞ്ഞിരുന്ന നഴ്സിന്റെ ആത്മഹത്യാ ശ്രമത്തില്‍ സര്‍വ്വത്ര ദുരൂഹത. അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മായനാട് സ്വദേശിനിയുടെ ആത്മഹത്യാ ശ്രമത്തിലാണ് ദുരൂഹത ഏറുന്നത്. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതര്‍ എന്തുക്കൊണ്ട് തങ്ങളെ വിവരം അറിയിച്ചില്ലെന്നാണ് അനുവിന്റെ ബന്ധുക്കളുടെ ചോദ്യം. എന്നാല്‍ അനുവിന് വീട് വിട്ടിറങ്ങേണ്ടി വന്നതും പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതും എന്തിനാണെന്ന മറുചോദ്യവും ഉയരുന്നുണ്ട്.

15 ല്‍ പരം സുരക്ഷാസേന എ കെ 47 ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന റഷീദ് ഫെബിന്‍, മൊയ്തീന്‍കുട്ടി, ഫിറോസ് എന്നിവരെ….

കഴിഞ്ഞ 21നാണ് നേഴ്സ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എരഞ്ഞിപ്പാലത്തുള്ള ഹോസ്റ്റലില്‍ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. അത്യാസന്ന നിലയിലായ ഇവരെ ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിവരം ബന്ധുക്കളില്‍ നിന്നും ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു. മൂന്ന് ദിവസത്തിന് ശേഷം നാട്ടുകാരി പറഞ്ഞാണ് കുട്ടി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളെ കുട്ടിയെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസമാണ് അമ്മ ലിസിക്ക് കാണാന്‍ അനുവാദം ലഭിക്കുന്നത്. ഒരു മിനിറ്റ് സംസാരിക്കാന്‍ സമയം കിട്ടിയെങ്കിലും അബോധാവസ്ഥിലായിരുന്ന അനു വ്യക്തമായൊന്നും സംസാരിച്ചിരുന്നില്ല.

2016 ഡിസംബര്‍ 26ന് വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം അനു പൊലീസ് സഹായത്തോടെ വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അവര്‍. എന്നാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ മൈത്രയിലാണ് അനു ഒടുവില്‍ ജോലി ചെയ്തുക്കൊണ്ടിരുന്നതെന്ന് ഇപ്പോഴാണ് ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ബന്ധുക്കളെ ഈ വിവരം അറിയിക്കുന്നത്.

എന്തു കൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടി പോകുന്നത്…? 10,000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട സ്ത്രീ പുരുഷന്‍റെ വികാരവിചാരങ്ങളെ കുറിച്ച്‌ തുറന്നു പറയുന്നു….

മകള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് അമ്മ ലിസി പറഞ്ഞു. മെഡിക്കല്‍ കോളേജ് പൊലീസിന്റെ ഉത്തരവാദിത്വത്തിലാണ് തന്റെ മകള്‍ വീട് വിട്ടിറങ്ങിയത്. അതിനാല്‍ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിനാണെന്ന് വ്യക്തമാക്കാന്‍ പൊലീസിന് ബാധ്യസ്ഥരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന കുട്ടി എങ്ങനെയാണ് മൈത്ര ഹോസ്പിറ്റലിലെത്തിയതെന്ന് അന്വേഷിക്കണം. ആത്മഹത്യാ ശ്രമത്തിന് പുറകിലെ രഹസ്യം പുറത്തുക്കൊണ്ടുവരണം. ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ മാതാപിതാക്കളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുയം ലിസി പറഞ്ഞു.

ഇതിനിടെ കുട്ടിമരണത്തിന് കാരണക്കാര്‍ മൈത്ര ആശുപത്രിയും സഹപ്രവര്‍ത്തകരുമാണെന്ന് കാണിച്ച്‌ ലിസി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുവിന് പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതെന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. വീട്ടില്‍ വെച്ച്‌ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കുട്ടിയും മാതാപിതാക്കളും വലിയ പ്രശ്നം ഉണ്ടായി. ഇതേ തുടര്‍ന്ന് മാതാവ് ലിസിക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസില്‍ അനു പരാതി നല്‍കിയിരുന്നു. ഇതോടെ പൊലീസ് എത്തി വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു വരികയായിരുന്നു.

എത്രയോ ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി ചികില്‍സിക്കുന്നു… ചിലപ്പോള്‍ നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രാമായിരിക്കില്ല നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാതെ പോകുന്നത്…. ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ…. തീര്‍ച്ചയായും ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുത്തണെ….

പൊലീസ് ഇടപ്പെട്ട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. വീട് വിട്ടിറങ്ങിയ ശേഷം മാതാപിതാക്കളുമായി യാതൊരു ബന്ധവും വെച്ച്‌ പുലര്‍ത്തിയിരുന്നില്ല. അമ്മയുടെ അനുജത്തിയെ വല്ലപ്പോളും വിളിക്കും. സന്തോഷവതിയായിരിക്കുന്നതായാണ് ആ സമയത്ത് നേഴ്സ് അവരെ അറിയിച്ചിരുന്നത്. ഇതിനിടെ മജിസ്ട്രേറ്റ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ലിസി നല്‍കിയ പരാതി എലത്തൂര്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*