അച്ഛനാകുന്നവര്‍ ശ്രദ്ധിക്കുക, അമ്മയാകാന്‍ പോകുന്നവരും… അച്ഛനായവരും ശ്രദ്ധിക്കുക….

ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏറെ സങ്കീര്‍ണമായ ഒരു പ്രക്രിയ ആണ്. മാതാപിതാക്കളുടെ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും എല്ലാം ഇതില്‍ പ്രധാനമാണ്. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ അമ്മയുടെ മാനസികാരോഗ്യം ജനിക്കാനിരിക്കുന്ന കുട്ടിയെ ബാധിക്കും എന്നത് തെളിയിക്കപ്പെട്ട ഒരു കാര്യമാണ്.

അക്കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഒന്നും ഇല്ല. പിതാവിന്റെ മാനസികാരോഗ്യവും കുട്ടികളെ ബാധിക്കുന്ന ഒന്നാണ് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പഠനം കണ്ടെത്തിയിരിക്കുന്നത്. വിഷാദോ രോഗത്തിന് അടിമയായിരുന്നു പുരുഷന്‍ എങ്കില്‍, അത് ചികിത്സിച്ച്‌ ഭേദമാക്കിയിട്ടില്ല എങ്കില്‍… അത് കുട്ടികളേയും ബാധിക്കും എന്നാണ് കണ്ടെത്തല്‍.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

കുട്ടികളുടെ കൗമാര കാലത്തെ ആണ് ഇത് ബാധിക്കുക എന്നാണ് ലാന്‍സെറ്റ് സൈക്യാട്രി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അമ്മയുടെ മാനസികാരോഗ്യവും പ്രധാനം തന്നെയാണ്. 

അമ്മയുടെ മാനസികാരോഗ്യം

കുട്ടികളുടെ മാനസികാരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് അമ്മയുടെ മാനസികാരോഗ്യം. ഗര്‍ഭകാലത്ത് ഏറ്റവും സന്തോഷവതിയായിരിക്കണം എന്ന് സ്ത്രീകളെ ഉപദേശിക്കാനുള്ള കാരണവും ഇത് തന്നെ ആണ്. എന്നാല്‍ ഇതിനപ്പുറത്തുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

പിതാവും ശ്രദ്ധിക്കണം

പിതാവിന്റെ മാനസികാരോഗ്യവും കുട്ടികളെ ബാധിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. കുട്ടികളുടെ കൗമാരകാലത്തെ ആണത്രെ ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. 13,838 കുടുംബങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളുടേയും സര്‍വ്വേകളുടേയും ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍….

വിഷാദ രോഗം

പ്രായ, ലിംഗ വ്യത്യാസമില്ലാതെ ആരേയും ബാധിക്കാവുന്ന ഒന്നാണ് വിഷാദ രോഗം. ഇത് സംബന്ധിച്ച ഗവേഷണമാണ് പുതിയ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. വിഷാദ രോഗത്തിന് പുരുഷന്‍മാര്‍ ചികിത്സ തേടുന്നത് തന്നെ കുറവാണെന്നാണ് പറയുന്നത്. 

ചികിത്സിച്ചില്ലെങ്കില്‍

വിഷാദ രോഗത്തിന് അടിമയായ പുരുഷന്‍മാര്‍ അത് ചികിത്സിച്ച്‌ ഭേദമാക്കിയില്ലെങ്കില്‍ അവരുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ അത് ബാധിക്കും എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികളുടെ കൗമാരകാലത്താണ് ഇത് ഏറ്റവും പ്രകടമാവുക എന്നും പഠനത്തില്‍ പറയുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ അധ്യാപികയായ ഗെമ്മ ലെവിസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പഠനം നടത്തിയത്.

എത്രയോ ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി ചികില്‍സിക്കുന്നു… ചിലപ്പോള്‍ നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രാമായിരിക്കില്ല നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാതെ പോകുന്നത്…. ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ…. തീര്‍ച്ചയായും ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുത്തണെ….

പ്രതിവിധിയും ഉണ്ട്

ഇന്നത്തെ കാലത്ത് വിഷാദ രോഗം ഒരു അപൂര്‍വ്വ സംഭവം അല്ലാതായി മാറിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ കുറച്ച്‌ ശ്രദ്ധ ചെലുത്തിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാവും എന്നും പഠനത്തില്‍ പറയുന്നുണ്ട്. തേന്‍, ബീറ്റ്റൂട്ട്, തക്കാളി, ചോക്ലേറ്റ് എന്നിവയ്ക്ക് വിഷാദ രോഗസാധ്യത കുറക്കാനുള്ള കഴിവുണ്ടെന്നും പഠനം പറയുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*