ആരെയെങ്കിലും കുടുക്കാന്‍ കള്ളം പറയില്ല; ദിലീപിനെതിരെ തന്നെ സാക്ഷിയാക്കിയതിനെക്കുറിച്ച്‌ മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്….

കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ പോലീസ് സാക്ഷിയാക്കിയതോടെ നടി മഞ്ജു വാര്യര്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. പോലീസിന്റെ നിലപാട് നോക്കാതെ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നാണ് മഞ്ജുവിന്റെ നിലപാടെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എവിടേയും പറയും എന്നാല്‍ ആരെയെങ്കിലും കുടുക്കാന്‍ കള്ളം പറയില്ലെന്നും മഞ്ജു വ്യക്തമാക്കി.

ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…!

കോടതിയില്‍ ദിലീപിനെതിരെ മുഖാമുഖം നിന്ന് മൊഴി നല്‍കേണ്ട സാഹചര്യമാണ് മഞ്ജു അഭിമുഖീകരിക്കുന്നത്. ഇത് മഞ്ജുവിന് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെ അല്ലെന്ന് മഞ്ജു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരോടായിരുന്നു കൂടുതല്‍ അടുപ്പം? സംശയമേതുമില്ലാതെ ഹാദിയ പറഞ്ഞു – ‘അച്ഛനോട്’..!! ഇത്രത്തോളം വീട്ടുകാരെ സ്നേഹിച്ച ഹാദിയയ്ക് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിഞ്ഞു….. അതിനുള്ള കാരണം…

മഞ്ജുവുമായുള്ള വിവാഹബന്ധം തകരാന്‍ ആക്രമിക്കപ്പെട്ട നടിയുടെ ചില ഇടപെടലുകള്‍ കാരണമായതായി ദിലീപ് വിശ്വസിച്ചിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ചത് ഈ വൈരാഗ്യമാണെന്നുമാണ് പോലീസിന്റെ കുറ്റപത്രം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച യോഗത്തില്‍ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു. മഞ്ജുവിന്റെ ആരോപണവും നടിയുടെ കുടുംബത്തിന്റെ മൊഴികളുമാണ് അന്വേഷണം ദിലീപിലേക്ക് നയിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*