2018ലെ ലോക കപ്പ് ഫുട്ബോളില്‍ നിന്ന് ഇറ്റലി പുറത്ത്…!

ആരാധകരുടെ ചങ്ക് തകര്‍ക്കുന്ന വാര്‍ത്തയാണ് ഫുട്‍ബോള്‍ ലോകത്ത് നിന്ന് പുറത്തു വന്നിരിക്കുന്നത്. 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോക കപ്പ് മല്‍സരത്തില്‍ നിന്ന് ഇറ്റലി പുറത്തായി. സ്വീഡനുമായുള്ള മല്‍സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ സ്വീഡന്‍ ഇറ്റലിയെ തളച്ചപ്പോള്‍ മുന്‍ ചാമ്ബ്യന്റെ മടക്കം കണ്ണീരോടെയായി.സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിലായിരുന്നു ഇറ്റലിയുടെ പതനം.

ഇതോടെ ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജിന്‍ലൂയി ബഫണ്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

ഇറ്റലിയുമായുള്ള മല്‍സരം സമനിലയായതോടെ അത് ആഘോഷിക്കാന്‍ സ്വീഡന്‍ കളിക്കാര്‍ മൈതാനത്തിലൂടെ ഓടിത്തുടങ്ങി. അതേസമയം ഇറ്റലിയുടെ ആന്ദ്രേ ബെലോത്തിയടക്കമുള്ള കളിക്കാര്‍ സങ്കടം കൊണ്ടു കരയുകയായിരുന്നു. നാല് തവണ ലോക കപ്പ് നേടിയ ഇറ്റലി 2006 ലാണ് അവസാനമായി ജേതാക്കളായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*