13എംപി ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ ഫ്ലിപ്പ്കാര്‍ട്ട് സ്മാര്‍ട്ട് ഫോണുകള്‍,സെയില്‍ ആരംഭിച്ചു ,വില ശെരിക്കും അതിശയിപ്പിക്കും….

ഇപ്പോള്‍ ഡ്യൂവല്‍ ക്യാമെറ എന്നത് ഒരു സ്മാര്‍ട്ട് ഫോണിനെ സംബന്ധിച്ചടത്തോളം ഒരു സാധാരണ വിഷയം ആയിക്കഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം .എന്നാല്‍ 10000 രൂപയുടെ ബഡ്ജെക്റ്റില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഡ്യൂവല്‍ ക്യാമെറ നല്കുന്നു എന്നുപറയുകയാണെങ്കില്‍ അത് ഒരു ചെറിയകാര്യമല്ല .

ഇപ്പോള്‍ Billion Capture എന്ന സ്മാര്‍ട്ട് ഫോണുകളാണ് 13 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു .

128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .13 13 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് .Qualcomm Snapdragon 625 പ്രോസസറിലാണ് പ്രവര്‍ത്തനം .

3500 mAh Li-Polymer ബാറ്ററിയാണ് Billion Capture മോഡലുകള്‍ക്കുള്ളത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് ലഭ്യമാകുന്നു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*