പുതിയ വാട്സ്‌ആപ്പ് ഇനി ബിസിനസ് ആപ്പ്…!

വാട്സ് ആപ്പ് ഇനി പുതിയ രൂപത്തില്‍. ബിസിനസ് ആവശ്യാര്‍ഥം ഉപയോഗിക്കാവുന്ന പുതിയ വാട്സ്‌ആപ്പ് ഉടന്‍ പുറത്തിറങ്ങും. വാട്സ്‌ആപ്പ് ബിസിനസ് എന്ന പേരില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ആപ്പ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്  പ്ലേ സ്റ്റോറില്‍ ലഭ്യമാകും.
സൗജന്യ ആശയവിനിമയ സേവനങ്ങള്‍ക്കപ്പുറം ബിസിനസ് കമ്മ്യൂണിക്കേഷന്‍ കൂടി സാധ്യമാക്കുന്ന തരത്തിലായിരിക്കും വാട്സ്‌ആപ്പ് ബിസിനസ് പുറത്തിറങ്ങുക. വന്‍തുക മുടക്കി ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പിനെ സ്വന്തമാക്കിയപ്പോള്‍ തന്നെ ബിസിനസ് ഉപയോഗത്തിലേക്ക് വാട്സ്‌ആപ്പ് രൂപമാറ്റം പ്രാപിക്കാനുള്ള ശ്രമം പിന്നാലെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

സാധാരണ വാട്സ്‌ആപ്പില്‍ നിന്ന് നിന്ന് തീര്‍ത്തും ഭിന്നമാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാവുന്ന ആപ്പ്. ലോഗോയിലും മാറ്റമുണ്ട്. പച്ച ബബിളിന് നടുവില്‍ കോള്‍ ബട്ടന് പകരം ‘ബി’ എന്ന അക്ഷരമാണ് ഉള്‍പ്പെടുത്തിയായിരിക്കുന്നത്. ഓട്ടോമാറ്റിക് പ്രതികരണങ്ങള്‍, ബിസിനസ് പ്രൊഫൈല്‍ രൂപപ്പെടുത്താനുള്ള സൗകര്യം, ചാറ്റ് മൈഗ്രേഷന്‍ തുടങ്ങിയവ പുതിയ ആപ്പിന്റെ പ്രത്യേകതകളാണ്. ഭാവിയില്‍ ബിസിനസ് സംരംഭങ്ങളില്‍ നിന്ന് വാട്സ്‌ആപ്പിന്റെ വാണിജ്യ ഉപയോഗത്തിന് പണം ഈടാക്കാന്‍ ലക്ഷ്യമിടുന്നുവെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ തയാറാക്കിയിട്ടില്ലെന്നും വാട്ട്സ്‌ആപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മാറ്റ് ഇഡിമ പറഞ്ഞതായും വാര്‍ത്തകളില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*