Breaking News

മെര്‍സലിനെതിരെ ബിജെപി, സത്യം പറയുമ്ബോള്‍ വിഷമിച്ചിട്ട് കാര്യമില്ല; രംഗങ്ങള്‍ നീക്കം ചെയ്യരുതെന്നും കബാലി സംവിധായകന്‍…

കേന്ദ്രസര്‍ക്കാരിന്റെ ജി എസ് ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്നുവെന്ന് ആരോപണവുമായി മെര്‍സലിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതൃത്വം രംഗത്ത്. വിജയ് നായകനായ മെര്‍സല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

റിലീസിനു മുമ്പ് 156 കോടി കളക്‌ട് ചെയ്ത് സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ‘മെര്‍സല്‍’..

ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. വിജയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുള്ളതിന്റെ തെളിവാണിതെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിച്ചു.

എന്നാല്‍ ബി.ജെ.പിയുടെ ഈ ആവശ്യത്തിനെതിരെ കബാലി സംവിധായകന്‍ പാ രഞ്ജിത്തും രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല, പാ രഞ്ജിത്ത് പറഞ്ഞു.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബി ജെ പി യെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഈ സീന്‍. രണ്ടാമത്തേത് നായകന്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്.

സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്നമായത്.

അകാലത്തില്‍ മരിച്ച്‌ പോയ ഭാര്യയെ ഒരു തവണ കൂടി കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കാണുന്നത് ഭാര്യയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്ന മെയില്‍ നഴ്സിനെ…

43 കോടി ആദ്യ ദിന കളക്ഷനുമായി കബാലിയെയും കടത്തിവെട്ടി മുന്നേറുകയാണ് മെര്‍സല്‍. ലോക വ്യാപകമായി വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*