വിജയ് ചിത്രം മെര്‍സല്‍ തകര്‍ക്കുന്നു… ആരാധകരുടെ ആകാംഷ കൂട്ടാനുള്ള കാരണം…!

ആവേശത്തില്‍ വിജയ്‌ ആരാധകര്‍.  ഇളയദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം മെര്‍സല്‍ ഇന്ന് ലോകം മുഴുവനും 3300 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഒരു മാസ്സ് എന്റര്‍ടെയ്ന്‍മെന്റ് മൂവിയാണ്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍  വിജയ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ മസാല ചേരുവകള്‍ക്കപ്പുറം, ജെല്ലിക്കെട്ടും, തമിഴ് സംസ്കാരവും ഒക്കെ ഇഴചേരുന്നു, ചിത്രം തന്റെ രാഷ്ട്രീയപ്രവേശന ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുമെന്നായിരുന്നു വിജയ്യുടെ പ്രഖ്യാപനം.

എന്തായാലും ഈ  ചിത്രത്തോടെ വിജയ്യുടെ രാഷ്ട്രീയ പ്രവേശനമെന്ന വിഷയത്തിലെ ആരാധകരുടെ ആകാംഷ കൂടിയിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ ഫാന്‍സ് ഷോകള്‍ ഇപ്പോഴും തുടരുകയാണ്. ജീവനുള്ള ഒരു കഥ ഈ സിനിമയില്‍ ഉണ്ട്, അറ്റ്ലീയുടെ മേകിങ് രീതിയും അതിഗംഭീരം. എ ആര്‍ റഹ്മാന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്. വിജയ് പ്രേക്ഷകര്‍ക്ക് ഒരു വിരുന്നു തന്നെയായിരിക്കും മെര്‍സല്‍. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ ചിത്രം സ്വന്തമാകും എന്ന് പ്രതീക്ഷിക്കാം വിജയ്‌ ആരാധകര്‍ക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*