വിജയ് ആരാധകര്‍ ആവേശത്തില്‍ മെര്‍സല്‍ ഉടന്‍ എത്തും…!

വിജയ് ആരാധകരെ ആവേശത്തില്‍  മെര്‍സല്‍ ഉടന്‍ തീയ്യേറ്ററുകളിലെത്തും. ചിത്രത്തിന് മൃഗസംരക്ഷണബോര്‍ഡിന്റെ അനുമതി ലഭിച്ചു. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ചിത്രത്തിന്റെ സെന്‍സറിംഗ് വൈകുന്നതാണ് മെര്‍സല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി.

ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ യുവാവിന് സംഭവിച്ചത്…..

വിജയ്‌ ചിത്രം  റിലീസ് തീയതി നിശ്ചയിച്ചതുമുതല്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് മെര്‍സല്‍. മൃഗസംരക്ഷണബോര്‍ഡിന്റെ അനുമതിയില്ലാതെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഉള്‍പ്പെടുത്തി ഷൂട്ടിങ് നടത്തിയതാണ് സെന്‍സറിങ് നടപടികള്‍ വൈകാനുള്ള പ്രധാനകാരണം. എന്നാല്‍ ഇപ്പോള്‍ മൃഗസംരക്ഷണബോര്‍ഡിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ ചിത്രം ബിഗ് സ്ക്രീനിലെത്തിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സെന്‍സറിംഗ് വൈകുന്നതിനെതുടര്‍ന്ന് മെര്‍സല്‍ തിയേറ്ററുകളിലെത്തുന്നതിനുള്ള തടസ്സംനീക്കാന്‍ നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ചനടത്തി. മൃഗസംരക്ഷണബോര്‍ഡില്‍നിന്ന് എന്‍ഒസി ലഭിക്കാതെ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മേഖലാ സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്. ചെന്നൈ ഗ്രീംസ് വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ വിജയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്ലിയുമുണ്ടായിരുന്നു. സിനിമാടിക്കറ്റുകളുടെ വിനോദനികുതി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ വിജയ് നന്ദി അറിയിച്ചു. 130 കോടിയോളം മുടക്കി നിര്‍മിച്ച മെര്‍സല്‍ ദീപാവലിദിനം റിലീസ്ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*