വീണ്ടും ഞെട്ടിച്ച്‌ റിലയന്‍സ് ജിയോ.. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരികെ ലഭിക്കും.!

നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ തകര്‍പ്പന്‍ ഓഫറുമായി ജിയോ രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായാണ് ജിയോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍ ധനാ ധന്‍ ഓഫര്‍ അനുസരിച്ചാണ് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരിച്ചു നല്‍കുന്നത്.

അവളുടെ പ്രതികാരം – ഒളിക്യാമറയും ഭീഷണിയും ആണിന്‍റെ മാത്രം കുത്തകയല്ല.!

ഇത് ആദ്യമാണ് ജിയോ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നത്. 400 രൂപയുടെ ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകള്‍ക്കായി 50 രൂപ വീതം ഉപയോഗിക്കാന്‍ സാധിക്കും. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് ഈ ഓഫര്‍. 399 രൂപയുടെ ധന്‍ ധനാ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1 ജിബി നിരക്കില്‍ 84 ജിബി ഡേറ്റ, സൗജന്യ എസ്‌എംഎസ്, സൗജന്യ കോള്‍ എന്നിവ 84 ദിവസം ഉപയോഗിക്കാം.

399രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപയുടെ എട്ട് വൗച്ചറുകളായായിരിക്കും ക്യാഷ്ബാക്ക് പണമായി ലഭിക്കുക. തുടര്‍ന്നു ചെയ്യുന്ന റീചാര്‍ജുകളില്‍ ഈ 50 രൂപയുടെ വൗച്ചറുകള്‍ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒരേസമയം ഒരു വൗച്ചര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂയെന്ന് ജിയോ വ്യക്തമാക്കി. ഈ വൗച്ചറുകള്‍ നവംബര്‍ 15 ന് ശേഷം മാത്രമേ ഉപയോഗിക്കാനും സാധിക്കൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*