വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണി… പക്ഷേ പെണ്‍കുട്ടി ചെയ്തത്…..

പോ​ലീ​സ് അ​നാ​സ്ഥ​യെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി ജീ​വ​നൊ​ടു​ക്കി. ബാ​ഗ്പ​ത് ജി​ല്ല​യി​ലെ കി​ര്‍​ത്ത​ല്‍ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ര്‍ പ​രാ​തി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും പീ​ഡി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണു പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

ഉപകാരപ്രദമായ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കൂ… സാധാരണക്കാരന് ഒരു കൈത്താങ്ങ്…. ആസ്തിയില്ലാതെ 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി…

ജൂ​ലൈ അ​ഞ്ചി​നാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​ഞ്ചു​പേ​ര്‍​ചേ​ര്‍​ന്നു കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. അ​ഞ്ചു ദി​വ​സ​ത്തെ പീ​ഡ​ന​ത്തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പോ​ലീ​സി​ലെ​ത്തി പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ കേ​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്‌ഐ അ​ജ​യ് കു​മാ​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ല.

ര​ണ്ടു മാ​സം മു​ന്പ് പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും പ​രാ​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. വെ​ള്ളി​യാ​ഴ്ച ച​ന്ത​യി​ല്‍ പോ​യ പെ​ണ്‍​കു​ട്ടി​യെ മു​ന്പ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​വ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കൈ​യേ​റ്റം ചെ​യ്യു​ക​യും ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും പീ​ഡി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം താ​ങ്ങാ​ന്‍ ക​ഴി​യാ​തെ വീ​ട്ടി​ലെ​ത്തി​യ ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*