‘ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് ‘; സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു; അച്ഛന്‍റെ പ്രായമായ….

അഴിമതി കേസ് എന്നതില്‍ ഉപരിയായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളം ചര്‍ച്ച ചെയ്തത് മന്ത്രിമാരും ഉന്നതരും അടങ്ങുന്ന ലൈംഗിക പീഡന കേസ് എന്നതായിരുന്നു. സോളാര്‍ ബിസിനസ് ലക്ഷ്യമിട്ടിറങ്ങിയ സരിത എന്ന സംരംഭകയെ ലൈംഗികമായ ഉപയോഗപ്പെടുത്തി എന്നതായിരുന്നു വിവാദം. എന്നാല്‍, പൊലീസ് കാര്യമായ നടപടിയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കൈക്കൊണ്ടില്ല. ജോപ്പനെയും സരിതയെയും ബിജു രാധാകൃഷ്ണനെയും മാത്രമേ അറസ്റ്റു ചെയ്തിരുന്നുള്ളൂ. ഉന്നതരൊക്കെ കേസില്‍ നിന്നും രക്ഷപെടുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ സരിത എസ് നായര്‍ രംഗത്തെത്തിയിരുന്നു. സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അത് ഇങ്ങനെയായിരുന്നു:

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയില്‍ നടക്കുന്നത് പുതിയ നീക്കങ്ങള്‍…

‘ഞാന്‍ കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്ബത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.

ശ്രീ. ഉമ്മന്‍ ചാണ്ടി സാര്‍, എന്റെ അച്ഛന്റെ തല്‍സ്വരൂപമായ ഉമ്മന്‍ ചാണ്ടി സാര്‍ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മന്‍ ചാണ്ടി സാര്‍ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം.

കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ ചാണ്ടി സാര്‍……എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച്‌ ക്ലിഫ് ഹൗസില്‍വച്ച്‌ ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. ……..അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്ബനിയില്‍ പ്രോബ്ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?

ശ്രീ. ഉമ്മന്‍ ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്ബനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച്‌ പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്? ‘- സരിത കത്തില്‍ പറയുന്നു.

പെരുമ്ബാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19നാണ് സരിത കത്ത് എഴുതിയത്. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം. ലൈംഗികമായി തന്റെ ഉപയോഗിച്ചവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ കത്ത് സരിത മുദ്രവച്ച കവറില്‍ കവറില്‍ സോളാര്‍ അന്വേഷണ കമ്മിഷനു കൈമാറിയിരുന്നു. ഇത് രഹസ്യസ്വഭാവമുള്ള കത്താണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കൈമാറ്റം.

”ചേട്ടാ… ഒരു കുപ്പി റം വാങ്ങി തരുമോ???”വാങ്ങി കൊടുത്തിട്ട് അയാള്‍ പറഞ്ഞു അപ്പൊ കുട്ടി മറ്റതാണല്ലേ !! ബിവറെജില്‍ മദ്ധ്യം വാങ്ങാനെത്തിയ ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ ഉത്തരം മുട്ടി..

സരിത നല്‍കിയ കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള് പല മന്ത്രിമാരും എംഎല്‍എമാരും അതില്‍ ഉള്‍പ്പെട്ടിരുന്നു. സോളാര്‍ പദ്ധതിക്ക് സഹായ വാഗ്ദാനം ചെയ്ത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു എന്നാണ് സരിതയുടെ ആരോപണം. മന്ത്രി ആര്യാടന്‍ മുഹമ്മദ് അപമരിയാദയായി പെരുമാറിയെന്ന് സരിത സോളാര്‍ കമ്മീഷന് നല്‍കിയ മുദ്രവച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്ബനി ആവശ്യത്തിനായി സമീപിക്കേണ്ടിവന്ന പല മന്ത്രിമാരും എംഎല്‍എമാരും തന്നെ ചൂഷണം ചെയ്തെന്നും ഇത്തരമൊരു കൂടിക്കാഴ്ചയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കത്തില്‍ സരിത വ്യക്തമാക്കുന്നു.

കമ്ബനിയുടെ ആവശ്യങ്ങള്‍ക്കായി ആര്യാടനെ നിരവധി തവണ കാണേണ്ടിവന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ആര്യാടന്‍ മോശമായി പെരുമാറുകയായിരുന്നു. അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ മോശമായി പെരുമാറിയത് വേദനിപ്പിച്ചു. കമ്ബനിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമായി ഇടപെഴകേണ്ടിവന്നുവെന്നും കത്തില്‍ സരിത പറയുന്നു.

കമ്ബനി ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരെയും എംഎല്‍എമാരെയും നേരില്‍ കണ്ടിട്ടുണ്ട്. ഇവരില്‍ പലരില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ നല്‍കിയ കത്തില്‍ പറയുന്നു. പത്തനംതിട്ട ജയിലില്‍ കഴിയവേ സരിത എഴുതിയ കത്താണ് കമ്മീഷനില്‍ ഹാജരാക്കിയത്. സരിതയും നേതാക്കളുമായി അവിഹിതബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചുള്ള സത്യാവസ്ഥ സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് കമ്മീഷനില്‍ ഹാജരാക്കിയത്.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച വേളയില്‍ സരിതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തില്‍ പറയുന്ന പ്രധാന ആരോപണം. ക്ലിഫ് ഹൗസില്‍വച്ചാണ് പീഡിപ്പിച്ചതെന്നും സരിത കത്തില്‍ പറയുന്നുണ്ട്. ഇതിന്റെ യഥാര്‍ഥ പകര്‍പ്പാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ടത്. ഇത് താന്‍ തന്റെ കൈപ്പടയില്‍ എഴുതിയ യഥാര്‍ഥ കത്ത് തന്നെയാണെന്നു സരിത ചാനലിനോട് സമ്മതിച്ചിരുന്നു.

അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനാണു കത്ത് എഴുതിയത്. ഒരു മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്തെന്നു കത്തില്‍ സരിത പറയുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ചാണു മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തില്‍ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാര്‍ക്കു തന്നെ കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നുമാണ് കത്തിലെ ആരോപണം.

പെരുമ്ബാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് താന്‍ കത്തഴുതിയതെന്ന് സരിത പിന്നീട് ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്തബന്ധമാണുള്ളത്. പലപ്പോഴായി അവിടെ പോയിട്ടുണ്ട്. ആ ബന്ധവും അടുപ്പവുമാണ് ഉമ്മന്‍ ചാണ്ടി ദുരുപയോഗം ചെയ്തത്. മുഖ്യമന്ത്രി തന്നെ ഉപയോഗിച്ച രീതികളും സരിത കത്തില്‍ വിവരിക്കുന്നുണ്ട്. തന്നെ സാമ്ബത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോള്‍ അറിയുന്നുണ്ടാവില്ലെന്നും കത്തില്‍ പറയുന്നു.

സ്ത്രീകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. ബലാൽസംഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ.. മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക..

മുഖ്യമന്ത്രിക്ക് കോഴയായി കോടികള്‍ നല്‍കിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഭൂമി ഇടപാടുകള്‍ നടത്തി എന്നുമാണ് സരിതയുടെ കത്തില്‍ പറയുന്ന മറ്റൊരു കാര്യം. കൊച്ചിയില്‍ അടക്കം പലയിടത്തായി ഭൂമി വാങ്ങിയത് മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയാണെന്നും സരിത പറഞ്ഞിരുന്നു.

മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്നെ ശാരീരികമായും സാമ്ബത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. അതേസമയം തനിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. കൂടാതെ ഏഷ്യാനെറ്റിനെതിരെ ഉമ്മന്‍ചാണ്ട് കേസ് നല്‍കുകയും ഉണ്ടായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*