Breaking News

ടൊവീനോ ചുംബന സീനുകളില്‍ അഭിയിക്കുമ്പോള്‍ ഭാര്യ പറയുന്നത്…!

യുവനായക താരങ്ങളില്‍  ഏറെ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ഗോദയുടെ വിജയാഘോഷത്തിനിടയില്‍, തരംഗം മികച്ച പ്രതികരണങ്ങളോടെ തീയ്യേറ്ററുകളില്‍ മുന്നേറുമ്ബോള്‍ ആരാധകരോട് മനസ് തുറക്കുകയാണ് ടൊവിനോ. സിനിമാ മേഖലയിലെ ഗോസിപ്പുകളെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്.

കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ്സിന്റെ അഭിമുഖ പരിപാടിയായ  ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ടൊവിനോ മനസ് തുറന്നത്. അത്യാവശ്യം ബുദ്ധിയുള്ളവരാരും ഗ്ലോസിപ്പുകള്‍ വിശ്വസിക്കാറില്ലെന്നാണ് താരം പറയുന്നത്. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭാര്യ ലിഡിയയുടെ അഭിപ്രായം എന്താണെന്ന കാര്യവും ടൊവിനോ പറഞ്ഞു.

ചുബന സീനുകള്‍ കാണുന്നത് ലിഡിയയ്ക്ക് വലിയ താല്‍പര്യമുള്ള കാര്യമല്ല. സിനിമയിലും കാണാന്‍ താല്‍പര്യമില്ല, പക്ഷെ ജോലിയുടെ ഭാഗമായി അത്തരം സീനുകളില്‍ താന്‍ അഭിനയിക്കുന്നതിനോട് ലിഡിയക്ക് എതിര്‍പ്പില്ലെന്നാണ് ടൊവിനോ വെക്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*