തിയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു… എന്തുകൊണ്ട് വില്ലന്‍ ചെയ്തു….??

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ സിനിമയാണ് വില്ലന്‍. മോഹന്‍ലാലിന്റെ കരിയറിലെ റെക്കോര്‍ഡ് ബ്രേക്കിംഗ് ആകും വില്ലന്‍ എന്ന പ്രവചനങ്ങളും ശക്തമായിരുന്നു. എന്നാല്‍ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരില്‍ അത്ര തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്.

ഞാനൊരു അമ്മയാണെന്ന് പറഞ്ഞപ്പോള്‍ ‘നിനക്ക് കുഞ്ഞുണ്ടെങ്കില്‍ വീട്ടിലിരിക്കണം’ എന്നായിരുന്നു അയാള്‍ പറഞ്ഞത്: സംവിധായകനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പ്രിയ…

എല്ലാ നായകനിലും ഒരു വില്ലനുണ്ട് എല്ലാ വില്ലനിലും ഒരു നായകനുണ്ട് എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രത്തേക്കുറിച്ച് മോഹന്‍ലാലിന് ഏറെ പ്രതീക്ഷകളാണുള്ളത്. തന്റേ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയില്‍ എന്തുകൊണ്ട് വില്ലന്‍ ചെയ്തു എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുകയുണ്ടായി.

വില്ലന്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വില്ലന്‍ ഒരു ഡാര്‍ക്ക് ഇമോഷന്‍ ത്രില്ലറാണെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളും അത് തന്നെയാണ് ഉദ്ദേശിച്ചത്. പതിയെ പറഞ്ഞുപോകുന്ന ചിത്രമാണ് വില്ലനെന്നും മോഹന്‍ലാല്‍ പറയുന്നു.

‘തനിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന’; ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി ദിലീപ്..!! ഇതിനെല്ലാം പിറകില്‍…

സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് വില്ലന്‍ ഒരു സ്റ്റഡി മെറ്റിരിയല്‍ ആയി ഉപയോഗപ്പെടുത്താം. ചിത്രത്തിലെ ഇമോഷണല്‍ ബാക്ക് ഗ്രൗണ്ട് വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം ചെയ്ത സിനിമയാണ്. വില്ലനിലെ മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രം ഒരു നടനനെന്ന നിലയില്‍ തനിക്ക് ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രം ഒരുപാട് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയിലെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുന്ന ചിത്രമായിരിക്കും വില്ലനെന്ന് ആരാധകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു അതിനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ വെളിപാടിന്റെ പുസ്തകത്തിനും പിന്നിലായിരുന്നു വില്ലന്റെ കളക്ഷനെന്നാണ് ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പുറത്ത് വിടുന്ന കണക്ക്.

ലാലേട്ടന്‍റെ വില്ലന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍.! പറയാന്‍ കാരണം ഇതൊക്കെ…. വില്ലന്‍ റിവ്യൂ വായിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം…

ആദ്യ ദിനം കേരളത്തില്‍ ഏറ്റവും അധികം പ്രദര്‍ശനങ്ങള്‍ നടത്തുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. അന്യഭാഷ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് വില്ലന്‍. 1020ല്‍ അധികം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

ആദ്യ ദിന കളക്ഷനില്‍ ഏറ്റവും മുന്നിലുള്ള ചിത്രം മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറാണ്. 4.31 കോടിയായിരുന്നു ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ പട്ടികയില്‍ 4.08 കോടി നേടിയ പുലിമുരുകനാണ് ഒന്നാം സ്ഥാനത്ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*