‘തനിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന’; ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി ദിലീപ്..!! ഇതിനെല്ലാം പിറകില്‍…

കള്ള കേസില്‍ കുടുക്കി ജയിലിലടച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് പരാതി നല്‍കി. ആഭ്യന്തര സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

ഞാനൊരു അമ്മയാണെന്ന് പറഞ്ഞപ്പോള്‍ ‘നിനക്ക് കുഞ്ഞുണ്ടെങ്കില്‍ വീട്ടിലിരിക്കണം’ എന്നായിരുന്നു അയാള്‍ പറഞ്ഞത്: സംവിധായകനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പ്രിയ…

ഇക്കാര്യം ഫിലിം ചേംബര്‍ ഭാരവാഹി കൂടിയായ ദിലീപിന്റെ സുഹൃത്ത് സജി നന്ത്യാട്ടാണ് സ്ഥിരീകരിച്ചത്. ആഭ്യന്തര സെക്രട്ടറി തുടര്‍നടപടി സ്വീകരിച്ചാലും ഇല്ലെങ്കിലും സിബിഐ അന്വേഷണത്തിന് കളമൊരുക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും, മുന്‍പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നടപടി.

എന്തുകൊണ്ട് മരിച്ച ദിവസം തന്നെ ജിഷയുടെ മൃതദേഹം മറവ് ചെയ്തു? – വെളിപ്പെടുത്തലുമായി 
ജിഷയുടെ സഹോദരി…

എ.ഡി.ജി.പി ബി.സന്ധ്യക്കും മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കുമെതിരെയാണ് ദിലീപ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. ഗൂഢാലോചന അന്വേഷിച്ചാല്‍ പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്നാണ് ദിലീപിന്റെ വാദം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത പശ്ചാത്തലത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ദിലീപ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*