സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണ്ണം അടിച്ചു മാറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് നല്‍കിയ ശിക്ഷ ഇങ്ങനെ…!

ആഭരണങ്ങള്‍ മോഷ്ടിച്ച്‌ വില്പന നടത്തി ആഡംബരജീവിതം നയിച്ച വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി സ്വന്തം വീട്ടില്‍നിന്നാണ്  മോഷ്ടിച്ചത്.  പോലീസ് കുടുക്കിയത്  രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ആണ്. വിദ്യാര്‍ഥികള്‍ വൈകി വീട്ടിലെത്തുന്നതും ആഡംബരവും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് ചക്കരക്കല്ല് സ്റ്റേഷനില്‍ വിവരമറിയിച്ചത്. അതില്‍  ഒരു വിദ്യാര്‍ഥി വീട്ടില്‍നിന്ന് 21 പവന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. മറ്റൊരാള്‍   ആറുപവനും ആണ് കവര്‍ന്നത്.

പിന്നീട്  ഇരു വിദ്യാര്‍ഥികളെയും ആഭരണങ്ങള്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും പോലീസ് കണ്ടെത്തിയത്. എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍  വിദ്യാര്‍ത്ഥികള്‍ക്കെതിരെ  കേസെടുത്തിട്ടില്ല. അതുകൊണ്ട്  പോലീസ്  വിദ്യാര്‍ത്ഥികള്‍ക്ക്              നല്‍കിയ ശിക്ഷ രസകരമാണ്. ഞായറാഴ്ചയും ആവശ്യപ്പെടുന്ന ദിവസങ്ങളിലും മൂവരും പോലീസ് സ്റ്റേഷനിലെത്തി ലൈബ്രറിയില്‍നിന്ന് പുസ്തകം വായിക്കണമെന്നും അവിടെയുള്ള പച്ചക്കറിക്കൃഷിയില്‍ സഹായിക്കണമെന്നും പോലീസ് നിബന്ധനവെച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*