സൂര്യയ്ക്കൊപ്പം ഇനി ജിമിക്കി ഗേള്‍സ് ഷെറിലും അന്നയും.. ഡാന്‍സ്…!

വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന  ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ’ എന്ന നാടന്‍ ചേലുള്ള ഈ പാട്ട് കേരളം മാത്രമല്ല ഇന്ത്യയൊട്ടുക്കും തരംഗമായിരിക്കുകയാണ്. സകലരും ഈ ഗാനം ഏറ്റെടുത്തപ്പോള്‍ ജനശ്രദ്ധ നേടിയ രണ്ട് പെണ്‍കുട്ടികളുണ്ട് ഷെറിലും അന്നയും. ഇന്ത്യന്‍ സ്കൂള്‍ ഓഫ് കോമേഴ്സിലെ അധ്യാപികമാരായ അന്നയും ഷെറിലും ഈ പാട്ടിന് ചുവടുവച്ചപ്പോള്‍ അത് സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഷെറിലിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ പോലും രൂപീകരിക്കപ്പെട്ടു. ഇവിടെയല്ല, അങ്ങ് തമിഴ്നാട്ടില്‍. അതുകൊണ്ട് തന്നെ ഒരു പുത്തന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ് ഈ കൂട്ടുകാര്‍.

നടിപ്പിന്‍ നായകന്‍  സൂര്യയെ നായകനായി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന താന സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ പ്രമോ വീഡിയോയിലാണ് ചടുലമായ ചുവടുകളുമായി ജിമിക്കി ഗേള്‍സ് എത്തിയിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. വിഘ്നേഷും മണി അമുതവനും ചേര്‍ന്നാണ് വരികളെഴുതിയിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*