സോളാര്‍ കേസ്: സരിത നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും കൈക്കൂലിയായി കണക്കാക്കും..!!

 സരിത നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും കൈക്കൂലിയായി കണക്കാക്കാമെന്ന് സോളാര്‍ ക്മ്മീഷന്‍. ലൈംഗിക സംതൃപ്തി നേടിയതിനെ അഴിമതി നിരോധനനിയമം ഏഴാം വകുപ്പ് പ്രകാരം കൈക്കൂലിയായി കണക്കാക്കാമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ജൂലൈ 19 ന് സരിത എഴുതിയ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കത്തിപ്പടര്‍ന്ന സരിതയുടെ നഗ്നദൃശ്യങ്ങള്‍.. പുറത്ത് വിട്ടത് അയാള്‍.. പേര് വെളിപ്പെടുത്തി സരിത..

ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍പെടുമെന്നും അതിനാല്‍ ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ചില മന്ത്രിമാര്‍, യുഡിഎഫ് എംഎല്‍എമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് സരിത കത്തില്‍ പറഞ്ഞിരുന്നത്. തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് കാട്ടി സരിത കമ്മീഷന് മൊഴി നല്‍കിയ പത്ത് പേര്‍ക്കെതിരേയും ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പത്ത് പേരില്‍ യുഡിഎഫിലെ ഉന്നതനേതാക്കളും ഉള്‍പ്പെടുന്നുണ്ട്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം അനുസരിച്ചാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, എംഎല്‍എ ഹൈബി ഈഡന്‍, അന്ന് കേന്ദ്രമന്ത്രിയായിരുന്ന ആലപ്പുഴ എംപി കെ സി വേണുഗോപാല്‍, കോട്ടയം എംപിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ മാണി തുടങ്ങിയവര്‍ക്കും രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനകാര്യസഹമന്ത്രിയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ നേതാവായ എസ് എസ് പളനിമാണിക്യത്തിനുമെതിരെയാണ് ലൈംഗിക ചൂഷണം നടത്തിയതായി സരിത കത്തില്‍ വെളിപ്പെടുത്തിയത്. ജോസ് കെ മാണി വഴിയാണ് പളനിമാണിക്യം തന്നെ പരിചയപ്പെട്ടതെന്നും ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതെന്നുമായിരുന്നു സരിതയുടെ മൊഴി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*