ശരീരത്തിലെ മറുകുകളുടെ അര്‍ത്ഥം !!

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്ന് നോക്കൂ.

*തോള്‍; വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം. ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവാണെന്നു ഫലം.

*വിരലിനോട് ചേര്‍ന്ന്; ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം, വൈകുമെന്നോ സുഖകരമല്ലാത്ത വിവാഹ ജീവിതം ഉണ്ടാകുമെന്നോ ഉള്ളതിന്റെ സുചനായായി പറയുന്നു. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ജീവിത്തില്‍ വൈകാരികമോ വസ്തുപരമോ ആയ അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകും.

*പൊക്കിള്‍; പൊക്കിളില്‍ മറുകെങ്കില്‍ ലൈംഗികതാല്‍പര്യം ഫലം. ഇവര്‍ക്ക് സന്താനലാഭവുമുണ്ടാകും.

*പുറകുവശത്ത്; പുറകുവശത്തു മറുകെങ്കില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിയ്ക്കുന്നയാളാണെന്നു ചുരുക്കം. ഇത്തരക്കാരെ മറ്റുള്ളവര് രഹസ്യമായി പഴിയ്ക്കുകയും ചെയ്യും.

*സ്വകാര്യ ഭാഗങ്ങളിലെ മറുക്; ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും രഹസ്യഭാഗങ്ങളിലും വരുന്ന മറുകുകള്‍ ലൈംഗികാകര്‍ഷണത്തിന്റെ ലക്ഷണമാണെന്നാണ് പറയുന്നത്. ലൈംഗിക അവയവങ്ങളോടു ചേര്‍ന്നുണ്ടാകുന്ന മറുകുകള്‍ ലൈംഗിക ത്വര കൂടുതലുള്ളവരിലാണ് കാണപ്പെടുന്നതെന്നും വ്യക്തമാക്കുന്നു.

*അരക്കെട്ടില്‍; അരക്കെട്ടിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വസ്തുവകള്‍ കൊണ്ടുള്ള സന്തോഷം പ്രാപ്യം. 

*പാദത്തിലെ മറുക്; നിങ്ങള്‍ ഏറെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് പാദത്തിലെ മറുക് നല്‍കുന്ന സൂചന. കൂടാതെ പാദങ്ങളില്‍ മറുക് ഉള്ളവര്‍ നല്ല നേതൃഗുണമുള്ളവരും ജോലിയില്‍ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും.

*പുരികം; പുരികങ്ങളുടെ ഇടയില്‍ മറുകെങ്കില്‍ വിദേശവാസം ഫലം.

*കാല്‍; കാലിലെ മറുക് ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നതിന്റെ സൂചനയാണ്. 

*കൈവെള്ളയിലെ മറുക്; വലതു കൈവെള്ളയില്‍ മറുക് ഉള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലെന്നാണ് സൂചന. കൂടാതെ ഇത്തരക്കാര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും. പക്ഷെ ഇടതു കയ്യിലേത് ധനനഷ്ടത്തേയും സൂചിപ്പിയ്ക്കുന്നു.

*മൂക്ക്; മൂക്കിലാണ് മറുകെങ്കില്‍ ജീവിതകാലം മുഴുവന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നു സൂചിപ്പിക്കുന്നു.

*കയ്യ്; ഇടതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ക്ക് ആണ്‍കുട്ടിയുണ്ടാകുമെന്നു പറയുന്നു. വലതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ ധൈര്യശാലിയെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടുമെന്നും കാണിയ്ക്കുന്നു.

*കഴുത്ത്; കഴുത്തിലെ മറുക് ജീവിതം ആര്‍ഭാടകരമാകുമെന്നും നീണ്ട ആയുസു ലഭിയ്ക്കുമെന്നും കാണിയ്ക്കുന്നു. 

*ചെവി; വലതു ചെവിയിലെ മറുക് ആയുസ് കുറവാണെന്നും ഇടതു ചെവിയിലെ മറുക് അപകടങ്ങളെ ശ്രദ്ധിയ്ക്കണമെന്നും സൂചിപ്പിയ്ക്കുന്നു. 

*ചുണ്ട്; ചുണ്ടിലെ മറുക് നിങ്ങള്‍ക്ക് ലൈംഗികാസക്തിയുണ്ടാകുമെന്നു കാണിയ്ക്കുന്നു. മേല്‍ച്ചുണ്ടില്‍ മറുക് ഉള്ളവര്‍, നല്ല സൗഹൃദകൂട്ടായ്മ ഉള്ളവരായിരിക്കും. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാര്‍. കൂടാതെ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ വലിയ സാമര്‍ത്ഥ്യം കാട്ടുന്നവരുമായിരിക്കും.

 *കവിളിലെ മറുക്; കവിളിലെ മറുക് സാധാരണയായി കാണ്ടുവരാറുണ്ട്. വലതു കവിളിലെ മറുക് നിങ്ങള്‍ക്ക് ധാരാളം പണമുണ്ടാകുമെന്നും നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയര്‍ച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി വലതു കവിളിലെ മറുക് വിലയിരുത്തപ്പെടുന്നു. ഇടതു വശത്തെ മറുക് ധനനഷ്ടമുണ്ടാകുമെന്നു കാണിയ്ക്കുന്നു.

*കണ്ണ്; ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്ത മറുക് ജീവിതത്തില്‍ കാര്യങ്ങള്‍ സാധിയ്ക്കാന്‍ നിങ്ങള്‍ക്ക് കഷ്ടമപ്പെടേണ്ടി വരുമെന്നാണു കാണിയ്ക്കുന്നത്. കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കില്‍, അത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. വിജയകരമായ കരിയര്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെന്നതിന്റെ അടയാളമായിരിക്കും കണ്‍തടത്തിലെ മറുക്. വലതു കണ്ണിന്റെ മുകളില്‍ മറുകെങ്കില്‍ പങ്കാളി നിങ്ങളെ വളരെയേറെ സ്‌നേഹിയ്ക്കുന്നു.

 *തലയുടെ വശങ്ങളിലെ പരന്ന ഭാഗത്ത്; ഈ ഭാഗത്ത് മറുക് ഉള്ളവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. കൂടുതലും ജോലിസംബന്ധമായ യാത്രകള്‍ക്കായാണ് അവസരം ലഭിക്കുക. യാത്ര ഏറെ ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍.

 *താടി; താടിയില്‍ മറുകെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി എപ്പോഴും പ്രശ്‌നങ്ങളാണ് ഫലമത്രെ.

*നെറ്റി; നെറ്റിയുടെ നടുഭാഗത്താണ് മറുകെങ്കില്‍ സമ്പത്തും പ്രശസ്തിയുമുണ്ടാകുമെന്നു പറയും. നെറ്റിയുടെ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ദുഖവും മനക്ലേശവുമായിരിക്കും ഫലം. നെറ്റിയുടെ വലതു ഭാഗത്ത് മറുകെങ്കില്‍ ധാരാളം സമ്പത്ത് എക്കാലവുമുണ്ടാകുമെന്നു പറയും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*