സ്കൂളിലെ ശൗചാലയത്തില്‍ ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു…!

ഡല്‍ഹിയിലെ സ്കൂളുകളില്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍ കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ ശുചീകരണ മുറിയില്‍  ഈ  കഴിഞ്ഞദിവസം ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടി  സ്കൂളിലെ ഒന്നാംക്ലാസുകാരിയാണ്. സ്കൂളില്‍ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലെത്തിയ പെണ്‍കുട്ടി തന്നെയാണ് മാതാപിതാക്കളോട് പീഡനകാര്യം പറഞ്ഞത്. ഡെല്‍ഹിയിലെ  എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വൈദ്യപരിശോധന നടത്തി മാനഭംഗം നടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പാലിനെ കണ്ട് വിവരം പറയുകയും പരാതി നല്‍കുകയും പോലീസിനെ വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിലെ ഒരു തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്. കൊച്ചുകുട്ടികള്‍ ശുചിമുറിയില്‍ പോകുമ്ബോള്‍ സഹായത്തിനായി ഇവിടെ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ ഭേദപ്പെടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.   എന്നാല്‍ പെണ്‍കുട്ടി ശുചിമുറിയില്‍ നിന്ന് വിളിച്ചപ്പോള്‍ അവര്‍ താഴത്തെ നില വൃത്തിയാക്കുകയായിരുന്നു. പകരം എത്തിയത് തൂപ്പുജോലിക്കാരനായിരുന്നു. ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചു കൊണ്ട് ക്ലാസ് റൂമിലേക്കോടി എന്നാണ് പിതാവിന്റെ മൊഴി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*