റിലീസിനു മുമ്പ് 156 കോടി കളക്‌ട് ചെയ്ത് സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ‘മെര്‍സല്‍’.. ഇനി മുന്നിലുള്ളത്…

റിലീസിനു മുന്‍പ് റെക്കോര്‍ഡ് സാമ്ബത്തിക നേട്ടമുണ്ടാക്കി ദളപതിയുടെ ‘മെര്‍സല്‍’. 156 കോടിയാണ് ദീപാവലിക്ക് (ബുധന്‍) തിയറ്ററുകളിലെത്തുന്ന മെര്‍സല്‍ കളക്‌ട് ചെയ്തിരിക്കുന്നത്.

BREAKING NEWS; ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ആരും അനുസരിക്കുന്നില്ല, വീണ്ടും അപേക്ഷയുമായി വിജയ്…!!

തല അജിത്തിന്റെ വിവേകം സിനിമ നേടിയ 119 കോടി ബിസിനസ്സാണ് ദളപതി വിജയ് മെര്‍സല്‍ മറികടന്നിരിക്കുന്നത്. ഇനി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് മാത്രമാണ് ദളപതിക്ക് മുന്നിലെ എതിരാളി.

രജനികാന്തിന്റെ സിനിമക്ക് അടുത്തയിടെയായി റിലീസിങ്ങിന് മുന്‍പ് 200 കോടിയുടെ ബിസിനസ്സ് നടക്കാറുണ്ട്. ഇപ്പോള്‍ രജനിക്ക് പിന്‍ഗാമിയായി ‘കളക്ഷന്‍ മന്നനായി’ ദളപതി എത്തിയിരിക്കുകയാണ്. തമിഴകം 70 കോടി, കര്‍ണ്ണാടക 5.5 കോടി, കേരള 6.6 കോടി, ആന്ധ്ര 4.6 കോടി, മറ്റ് ഏരിയകളില്‍ 80 ലക്ഷം, ഓവര്‍സീസ് റൈറ്റ് 26 കോടി, ആകെ 113.5 കോടി.

ഓരോ വീട്ടിലും അമ്മമാര്‍ മക്കളോടും പെണ്‍കുട്ടികള്‍ ആങ്ങളമാരോടും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടും ഇക്കാര്യം സംസാരിക്കണം…

ഇതിനു പുറമെ സാറ്റ്ലൈറ്റ് റൈറ്റ് 28.5 ഹിന്ദി റൈറ്റ് 11 കോടി, ഓഡിയോ 3 കോടി, മൊത്തത്തില്‍ 156 കോടി. 130 കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമയാണ് റിലീസിനു മുന്‍പ് തന്നെ 156 കോടി കളക്‌ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 300 ഓളം തിയറ്ററുകളിലാണ് മെര്‍സല്‍ റിലീസിനെത്തുന്നത്.

ആദ്യ ദിവസം മെര്‍സല്‍ എത്ര രൂപ കളക്‌ട് ചെയ്യും മൊത്തം എത്ര രൂപ കളക്‌ട് ചെയ്യും റെക്കോര്‍ഡുകള്‍ ഏതൊക്കെ തകര്‍ന്ന് വീഴും എന്നതാണ് ആരാധകരും സിനിമാ മേഖലയും ആകാംക്ഷയോടെ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*