രാമലീല സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു… എതിരാളികളില്ലാതെ ദിലീപിന്‍റെ രാമലീല…!

കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ രാമലീല സുപ്പര്‍ ഹിറ്റിലേക്ക്.    ഇത്  ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാകും ദിലീപിന്റെ രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് അച്ചട്ടാകുന്നു. ഈ വര്‍ഷം മലയാള സിനിമ കണ്ട മെഗാഹിറ്റ് ആവുകയാണ് രാമലീല. വെറും നാല് ദിവസം കൊണ്ട് രാമലീല സ്വന്തമാക്കിയിരിക്കുന്നത് 10.54 കോടി രൂപയാണ്.   സച്ചിയുടെ രചനയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയില്‍ രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത മിക്ക തീയേറ്ററുകളിലും ഹൌസ്ഫുള്‍ ഷോകളാണ്  കാണാന്‍ സാതിച്ചത് . രാമലീലയ്ക്ക് എല്ലായിടത്തും ഗംഭീര വരവേല്‍പ്പാണ് ലെഭിച്ചത്.

സെപ്തംബര്‍ 28 ന് പുറത്തിറങ്ങിയ  ചിത്രം ആദ്യദിനം 2.41 കോടി രൂപ നേടി. രണ്ടാം ദിനം കേരളത്തില്‍ നിന്നും മാത്രം ചിത്രം 2.47 കോടി രൂപ കളക്‌ട് ചെയ്തു. മൂന്നാംദിവസം ചിത്രം 2.90 കോടി രൂപ കളക്‌ട് ചെയ്തു. നാലാം ദിവസം 2.22 കോടിയുമാണ് രാമലീല സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ട് 10.54 കോടി. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത് (നാലു ദിവസം കൊണ്ട്). ഇങ്ങനെയാണെങ്കില്‍ രണ്ട് ദിവസം കൂടി ഇതേതിരക്കോടെ ചിത്രം നിറഞ്ഞു പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് തന്നെ രാമലീല മുടക്കുമുതല്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് രാമലീല നിര്‍മ്മിച്ചിരിക്കുന്നത്.  കേരളത്തിനു പുറത്തും ചിത്രം മികച്ച പ്രതികരണവുമായി ഓടുകയാണ്. പൂജാ അവധി ആയതിനാല്‍ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷന്‍ ഉയര്‍ന്നേക്കാം. തിയറ്ററുകളിലേക്ക് ഫാമിലി ഓഡിയന്‍സിന്റെ തിരക്ക് വര്‍ദ്ധിച്ചു വരികയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*