Breaking News

വിഗ്ഗ് ഉപയോഗത്തെക്കുറിച്ച്‌ പൊതുവേദിയില്‍ തുറന്നു പറഞ്ഞു മോഹന്‍ലാല്‍… തുറന്നു പറയാന്‍ കാരണം ഞെട്ടിക്കുന്നത്…

വിഗ്ഗ് ഉപയോഗിക്കുന്നതിനെകുറിച്ച്‌ തനിക്ക് നേരെ ചോദ്യം ഉയര്‍ന്നപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി കേട്ട് ആരാധകര്‍ പോലും ഞെട്ടി.രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്ബോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ജീവിതത്തോടും സിനിമയോടും ഒറ്റയ്ക്ക് പടവെട്ടുന്ന ഈ പെണ്ണിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നതിനു പിന്നില്‍…

അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോള്‍ രജനീകാന്തിന്റെ കാര്യം..അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച്‌ എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയിലുമൊക്കെ. അദ്ദേഹം സ്ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല.

ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലല്ലോ പുറത്ത്, പുറത്തു കാണുന്നതു പോലല്ലല്ലോ സിനിമയില്‍. അപ്പോള്‍ അതിന്റേതായ ചില രഹസ്യ സ്വഭാവം നടീനടന്മാരെപ്പോലുള്ളവര്‍ക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാന്‍.

നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവര്‍ കുറേക്കൂടി കോണ്‍ഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇന്‍ഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോള്‍ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയര്‍ഫുള്‍ കെയര്‍ലെസ്നസ് നേച്ചര്‍ പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്.

ഉദാഹരണത്തിന് എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഞാന്‍ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്. അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അതു നമ്മുടെ പേഴ്സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണ്. അതൊന്നും കേരളത്തില്‍ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താല്‍പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്ബോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല.

പൊതു വേദിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരം സ്വന്തം സൗന്ദര്യാഭിപ്രായത്തെക്കുറിച്ച്‌ തുറന്നടിച്ചപ്പോള്‍ മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന കൂടിയിട്ടേയുള്ളൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*