പെണ്ണായിപ്പിറന്നതുകൊണ്ട് ജനിച്ചപ്പോഴേ മാതാപിതാക്കള്‍ വെയ്സ്റ്റ് ബിന്നില്‍ എറിഞ്ഞു; കരച്ചില്‍ കേട്ട് വഴിപോക്കന്‍ രക്ഷിക്കുമ്പോള്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച…..

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഭാഗ്യദോഷമായി കാണുന്ന ചിലര്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. കാലമെത്രമാറിയാലും പെണ്‍കുഞ്ഞുങ്ങളോടുള്ള ഇവരുടെ മനസ്ഥിതിയില്‍ മാറ്റമൊന്നും വരികയുമില്ല. ലോകത്തിന് മുന്നില്‍ രാജ്യത്തെ അപമാനിച്ചുകൊണ്ട് ഭോപ്പാലില്‍ മാതാപിതാക്കള്‍ പെണ്‍കുഞ്ഞിനെ പിറന്നയുടന്‍ ചവറ്റുകൂനയിലുപേക്ഷിച്ചു. കരച്ചില്‍ കേട്ടെത്തിയ വഴിപോക്കന്‍ നോക്കുമ്ബോള്‍, ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്ബരിച്ച നിലയിലായിരുന്നു ചോരക്കുഞ്ഞ്. ലോകമാധ്യമങ്ങളില്‍ ഇന്ത്യയെ നാണംകെടുത്തുകയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍.

നടി ആക്രമണകേസ്; ദിലീപിനെതിരെയുള്ള കുറ്റപത്രം തയ്യാര്‍: ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍.. സമാന കുറ്റാരോപിതനായ…

വേണ്ടത്ര ആരോഗ്യമില്ലാത്ത നിലയിലുള്ള കുഞ്ഞിനെയാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. അവിഹിതഗര്‍ഭത്തിലുണ്ടായ കുട്ടിയാകാനുള്ള സാധ്യതയുമുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തന്റെ ചായക്കട തുറക്കാനായി പോകുമ്ബോഴാണ് ധീരജ് റാത്തോഡ് കുട്ടിയുടെ കരച്ചില്‍ കേട്ടത്. ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് കവറില്‍നിന്ന് കുട്ടിയുടെ തല പുറത്തേയ്ക്ക് കാണാമായിരുന്നു. നടുക്കുന്ന കാഴ്ചയായിരുന്നു അതെന്ന് ധീരജ് പറഞ്ഞു.

രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിന്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്ബുകളെയെല്ലാം നീക്കി. തുണിയില്‍ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ദിലീപിന് 8 ന്‍റെ പണി കിട്ടി.. നഷ്ടം കോടികള്‍…!

പെണ്‍കുഞ്ഞുങ്ങളോടുള്ള വിദ്വേഷം ഇന്ത്യയില്‍ പലഭാഗത്തും രൂക്ഷമാണ്. ചില സംസ്ഥാനങ്ങളില്‍ 1000 പുരുഷന്മാര്‍ക്ക് 800 സ്ത്രീകളെന്ന നിലയിലാണ് ജനനനിരക്ക്. സ്ത്രീധനച്ചെലവും വിവാഹശേഷം മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതുമൊക്കെ പെണ്‍കുഞ്ഞുങ്ങളോടുള്ള എതിര്‍പ്പിന് കാരണമായി മാറുന്നു. ആണ്‍കുട്ടികളാകട്ടെ, പിന്തുടര്‍ച്ചാവകാശികളെന്ന നിലയ്ക്ക് പരിഗണിക്കപ്പെടുന്നു. നിരന്തര ബോധവത്കരണവും മറ്റും നടത്തിയിട്ടും ഈ വിവേചനം ഇന്നും തുടരുന്നുവെന്നതിന് തെളിവാണ് ഭോപ്പാലിലെ ഈ സംഭവം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*