പീഡനവാര്‍ത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും ഞെട്ടി…

പീഡനം എന്തെന്ന് അമ്മ പറഞ്ഞു കൊടുത്തതിന് പിന്നാലെ തന്നെ ഉപദ്രവിച്ച വൃദ്ധനെക്കുറിച്ച് ഒൻപതു വയസുകാരി അമ്മയോട് പറഞ്ഞു. തുടർന്ന് മാതാവിന്റെ പരാതിയിൽ 65കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉപകാരപ്രദമായ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കൂ… സാധാരണക്കാരന് ഒരു കൈത്താങ്ങ്…. ആസ്തിയില്ലാതെ 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി…

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവമുണ്ടായത്. ഒൻപതു വയസുകാരിയുടെ അമ്മയുടെ പരാതിയിൽ കൊണ്ണിയൂർ ഉറിയാകോട് താന്നിയോട് ബഥേൽ ഭവനിൽ സത്യദാസി(65)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവിയിലെ പീഡനവാർത്തകൾ കണ്ടാണ് ഒൻപതു വയസുകാരി അമ്മയോട് പീഡനമെന്തെന്ന് സംശയം ചോദിച്ചത്. കുട്ടിയുടെ ചോദ്യത്തിൽ നിന്നും അമ്മ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കാര്യങ്ങൾ മനസിലാക്കി കൊടുത്തു.

ടിവിയിലെ പീഡനവാർത്തകൾ കണ്ടാണ് പെൺകുട്ടി പീഡനം എന്താണെന്ന് അമ്മയോട് സംശയം ചോദിച്ചത്. പീഡനമെന്തെന്ന കുട്ടിയുടെ ചോദ്യത്തിൽ നിന്ന് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തു.

പീഡനമെന്തെന്ന് അമ്മ മനസിലാക്കി കൊടുത്തതോടെയാണ് കുട്ടി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. കുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് മാതാവ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. മിഠായി നൽകി പരിചയത്തിലായ സത്യദാസ്, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു പെൺകുട്ടി അമ്മയോട് പറഞ്ഞത്. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിച്ച ശേഷമാണ് മാതാവ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്.

കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് സത്യദാസിനെ കാട്ടാക്കട പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*