അരിമ്പാറയും പാലുണ്ണിയും ശരീരത്തില്‍ നിന്നും ഇളകി മാറുന്ന വിദ്യ..!!

പാലുണ്ണി യും അരിമ്പാറയും സാധാരണ ഉണ്ടാകുന്ന പ്രശ്നമാണെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്.ചില സമയങ്ങളിൽ ചൊറിച്ചിലും രക്തപ്രവാഹവും ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന വസ്തുതകളാണ്.

ഇങ്ങനെ ഉള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നല്ലൊരു ശതമാനവും . മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്പാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ ഇന്നത്തെ തലമുറ തയ്യാറാണ്.

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയില്‍ നടക്കുന്നത് പുതിയ നീക്കങ്ങള്‍…

പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സമീപിയ്ക്കാന്‍ നമ്മളില്‍ പലരും നിര്‍ബന്ധിതരാവുന്നു എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധി ഉണ്ട്. അതിനായുള്ള പ്രകൃതിദത്തമായ വഴികള്‍ ഏതൊക്കെ എന്ന് നോക്കാം.

ഇത് മാറാൻ നിരവധി വഴികളുണ്ടെങ്കിലും ഏറ്റവും വേദന കുറഞ്ഞതും എളുപ്പത്തിൽ ചെയ്യാവുന്നതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ പരിഹാരമാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതുമായി മൃദുവായി കുത്ത് മുത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന കുരുക്കളാണ് പാലുണ്ണി എന്ന് പറയുന്നത്.

പാലുണ്ണി വീട്ടിൽ തന്നെ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ചില വീട്ടു വിദ്യകൾ ഉണ്ട് അവ എന്താണെന്ന് നോക്കാം:

ഒരു പാത്രത്തിൽ രണ്ട് ടീ സ്പൂൺ ആവണക്കെണ്ണ ഒഴിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി ഇടുക.ഇത് നന്നായി ഇളക്കിയതിനുശേഷം പാലുണ്ണി ഉള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക.ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ആ ഭാഗം പൊതിഞ്ഞു വയ്ക്കുക.ഇത് ഉറങ്ങുന്നതിന് മുൻപ് ചെയ്തതാണ് ഏറ്റവും ഉത്തമം.

രാത്രി മുഴുവൻ ഇങ്ങനെ കെട്ടിവെക്കുന്ന തുണി രാവിലെ ഉണർന്നതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളഞ്ഞു മാറ്റുക.ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും മേൽപ്പറഞ്ഞത് ചെയ്യുക.

മറ്റൊരു വീട്ടു വിദ്യ;

വെളുത്തുള്ളി നന്നായി ചതച്ചു പേസ്റ്റ് രൂപത്തിലാക്കുക ശേഷം പാലുണ്ണി ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരു രാത്രി മുഴുവൻ ഇങ്ങനെ തുടരുക.ശേഷം ഇതിൽ വൃത്തിയുള്ള തുണിയുപയോഗിച്ച് കെട്ടി വയ്ക്കുന്നത് ഏറെ സഹായകമാണ്.അടുത്ത ദിവസം വൃത്തിയുള്ള വെള്ളത്തിൽ ഇത് കഴുകി കളയുക.പാലുണ്ണി മാറാൻ വളരെ ഉത്തമമായ ഒരു മരുന്നാണ് ഇത്. പാലുണ്ണി മാറുന്നത് വരെ തുടർച്ചയായി ചെയ്യുക.

 ‘ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് ‘; സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു; തനിക്ക് 
ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയ സമീപനം അച്ഛന്‍റെ പ്രായമായ….

മറ്റൊന്ന്;

ചൂടായ ചട്ടിയിൽ രണ്ട് ടീസ്പൂൺ എള്ളെണ്ണ ഒഴിക്കുക.ഇതിലേക്ക് അര ടി സ്പൂൺ കറുവ പട്ട പൊടിച്ചിടുക. ശേഷം നന്നായി ഇളക്കുക പാലുണ്ണി ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുന്നത് വളരെ ഉത്തമമാണ് ആഴ്ചയിൽ കുറഞ്ഞത് ഏഴു തവണ എങ്കിലും ഇത് ചെയ്യുന്നത് പാലുണ്ണി മാറാൻ ഏറെ സഹായകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*