Breaking News

ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാനൊരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷന്‍ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് ‘തണ്ടര്‍ ഫോഴ്സി’നെ സുരക്ഷ ഏല്‍പ്പിച്ച്‌ താരത്തിന്‍റെ…

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടി. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമേന്തിയ ഇക്കൂട്ടര്‍ താരത്തിനൊപ്പം എത്തുന്നത് അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണ്. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. പൊലീസില്‍ നിന്നും സുരക്ഷതേടാന്‍ ദിലീപിന് താല്‍പ്പര്യമില്ല. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്.

സോളാര്‍ കേസില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കും പങ്ക്; ഒരാള്‍ക്ക് വേണ്ടിയാണ് ഗണേശ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്; മറ്റൊരാള്‍ ഗണേശിന് വേണ്ടി… ഞെട്ടിക്കുന്ന വിവരങ്ങളുമായി വീണ്ടും…

ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിക്കാണ് ദിലീപിന്റെ സുരക്ഷാ ചുമതല. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു േവണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു.

മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്. ആ മാതൃകയാണ് ദിലീപിനും ആവശ്യമെന്നാണ് അറിയുന്നത്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

തണ്ടര്‍ഫോഴ്സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേയൂണിഫോമാണ് തണ്ടര്‍ഫോഴ്സിന്റേതും.

മെര്‍സലിനെതിരെ പ്രതിഷേധിച്ച ബിജെപിക്ക് വമ്പന്‍ തിരിച്ചടി; തെറ്റാണെന്ന് തോന്നിയാല്‍ മോദിയെ അല്ല ദൈവത്തെ വരെ വിമര്‍ശിക്കുമെന്ന് പറഞ്ഞ് മെര്‍സലിന് പിന്തുണയുമായി…..

ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്ബടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോള്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്സിന്റെ നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള വരവ്. ദിലീപിന് സുരക്ഷയൊരുക്കാനാണ് ഇവര്‍ എത്തിയതെന്ന് വ്യക്തമായതോടെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടുണ്ട്. അതേസമയം കേസില്‍ ഒന്നാം പ്രതിയാക്കാനുള്ള പൊലീസിന്റെ തീരുമാനത്തോടെ ദിലീപ് മലയാള സിനിമയുമായി ബന്ധപ്പെട്ട് പല സുപ്രാധാന കാര്യങ്ങളും വെളിപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ജാമ്യത്തിലിറങ്ങിയ ദിലീപിന് ഇപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍, കോടതിയുടെ കര്‍ശന നിര്‍ദ്ദേശം കഴിയുന്നതോടെ ദിലീപ് ചില തുറന്നു പറച്ചിലുകള്‍ നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാത്രമല്ല, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പള്‍സര്‍ സുനിയോട് അടുപ്പമുള്ള ക്വട്ടേഷനന്‍ സംഘങ്ങള്‍ കൊച്ചിയില്‍ ഇപ്പോഴുമുണ്ട്. ഇവരും താരത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ വിവരം തേടിയതെന്നും അറിയുന്നു.

ആര്‍എസ് വിമലിന്‍റെ അഹങ്കാരമോ, നിര്‍മാതാവ് പിന്മാറി; കര്‍ണനില്‍ നിന്ന് പിന്മാറിയ വേണു മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നിര്‍മിക്കും.. പൃഥ്വിരാജിന്‍റെ കര്‍ണന്‍ ഇനി 

നേരത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം പല പ്രമുഖരുടെയും പണം കൈകാര്യം ചെയ്തത് ദിലീപാണെന്ന് വ്യക്തമായിരുന്നു. അടുത്തിടെ ഇത്തരം സംഘങ്ങള്‍ ക്വട്ടേഷന്‍ ടീമുകളെ ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട. ഈ സാഹചര്യത്തില്‍ കൂടിയാണ് ദിലീപ് സ്വകാര്യ ബോര്‍ഡി ഗാര്‍ഡിസിന്റെ സഹായം തേടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*