നിങ്ങള്‍ക്ക് വിമാനത്തില്‍ കയറാന്‍ പേടിയാണോ. എങ്കില്‍ ആ പേടി മാറാന്‍ 6 വഴികള്‍…!

നമ്മളില്‍ പലര്‍ക്കും  ആദ്യമായി വിമാനയാത്രയ്ക്ക് പോകുമ്ബോള്‍ ഭയപ്പാട് കൂടുതലാണ്. ഒരിക്കല്‍ വിമാനയാത്ര ചെയ്തവര്‍ക്കും, വിമാനം പറന്നുയരുമ്ബോഴും ലാന്‍ഡ് ചെയ്യുമ്ബോഴും ഒരുതരം ഭയം അനുഭവപ്പെടാറുണ്ട്. ഇവിടെയിതാ, വിമാനയാത്രയെക്കുറിച്ചുള്ള ഭയം മാറ്റാന്‍ 6 വഴികള്‍  നിങ്ങള്‍ക്കായി  നിര്‍ദ്ദേശിക്കുന്നു.

1, ശ്വസനക്രിയ  :ആഴത്തില്‍ ശ്വാസമെടുക്കുക. നാലു എണ്ണുന്നതുവരെ ശ്വാസം പിടിച്ചുനിര്‍ത്തുക. അതിനുശേഷം ശ്വാസം വിട്ട് ആറുവരെ എണ്ണിയതിനുശേഷം ശ്വാസമെടുക്കുക. ഇത് വിമാനയാത്രയ്ക്ക് മുമ്ബായി കുറച്ചുദിവസം സ്ഥിരമായി പരിശീലിക്കുക…

2, ഏകാഗ്രത  :കട്ടിലില്‍ ഇരുന്നുകൊണ്ട്, ഇടതുകൈ, വലത് കാല്‍മുട്ടിലും, വലതുകൈ, ഇടതുകൈമുട്ടിലും പിടിക്കുക. അതിനുശേഷം ദീര്‍ഘമായി ഒന്നു നിശ്വസിക്കുക. ശരീരം ആയാസരഹിതമാക്കി കണ്ണടച്ചിരിക്കുക. ഈ സമയം നാക്ക് വായില്‍ മുകള്‍ഭാഗത്ത് സ്പര്‍ശിക്കുക. ഇങ്ങനെ കുറച്ചുനേരം ഇരിക്കുക. ഈ സമയം മറ്റൊന്നും ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യരുത്. വിമാനയാത്രയ്ക്ക് മുമ്ബായി ഇതും പരിശീലിക്കുക.

3,വിമാനയാത്രയില്‍ സംഗീതവും ഇഷ്ടപ്പെട്ട സ്നാക്ക്സും  :വിമാനയാത്രയ്ക്കിടയില്‍ കേള്‍ക്കാനായി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ മൊബൈലില്‍ ശേഖരിക്കുക. ഒപ്പം കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ലഘുഭക്ഷണവും കരുതുക. ഒരു കാര്യം ശ്രദ്ധിക്കണം, അമിതമധുരമുള്ള ഭക്ഷണം വിമാനയാത്രയില്‍ ഒഴിവാക്കണം. 4, ഉത്കണ്ഠ ഇല്ലാതാക്കുക  :വിമാനയാത്രയെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠ ഇല്ലാതാക്കാന്‍ പരിശീലിക്കുക. വിമാനയാത്രയ്ക്ക് ഒരാഴ്ച മുമ്ബ്, ധ്യാനം, യോഗ എന്നിവയിലൂടെ അനാവശ്യമായ ഉത്കണ്ഠ ഇല്ലാതാക്കാന്‍ ശ്രമിക്കണം.

5, കാപ്പിയും എനര്‍ജി ഡ്രിങ്ക്സും വേണ്ട  :വിമാനയാത്രയ്ക്കിടെ ഒരു കാരണവശാലും കാപ്പിയും എനര്‍ജി ഡ്രിങ്കും കുടിക്കാതിരിക്കുക. ഇത് രക്തസമ്മര്‍ദ്ദം കൂടാനും, അതുവഴി ഉത്കണ്ഠ, വിമാനയാത്രഭയം അഥവാ ഏവിഫോബിയ വര്‍ദ്ധിക്കാനും കാരണമാകും.

6, അപകടഭയം ഒഴിവാക്കാന്‍  :വിമാനം അപകടത്തില്‍പ്പെടുമോ, മരണം സംഭവിക്കുമോ എന്നൊക്കെയാണ് കൂടുതല്‍പേരുടെയും ഭയത്തിന് അടിസ്ഥാനം. ഇത് ഒഴിവാക്കാന്‍ വിമാനയാത്രികര്‍ക്കായി ഒരുക്കിയിട്ടുള്ള സുരക്ഷയെക്കുറിച്ച്‌ നന്നായി മനസിലാക്കുക. വിമാനയാത്രയ്ക്കിടയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച്‌ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുമോയെന്ന ചിന്തയുണ്ടെങ്കില്‍, ആയിരകണക്കിന് മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുള്ള പൈലറ്റിന്റെ അനുഭവസമ്ബത്തിന്‍റെ കുറിച്ച്‌ ആലോചിക്കുക. അപ്പോള്‍ ഇത്തരം ഭയങ്ങള്‍ മറികടക്കാന്‍ ഒരുപരിധിവരെ സാധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*