നിലനില്‍പ്പിന് വേണ്ടി കിടക്ക പങ്കിടുന്ന സീനിയര്‍ താരങ്ങളുണ്ട്.. ഓരോരുത്തരുടേയും പേര് എടുത്തുപറഞ്ഞു നടുക്കുന്ന വെളിപ്പെടുത്തലുമായി നടി പത്മപ്രിയ!

കാസ്റ്റിങ്ങ് കൗച്ചിന് പേര് കേട്ട മേഖലയാണ് സിനിമ. മലയാള സിനിമയിലും സമാന അവസ്ഥയാണെന്ന് പത്മപ്രിയ പറയുന്നു. പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴും താരങ്ങള്‍ തുറന്നു പറയാറില്ല. എന്നാല്‍ പലപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ച് പത്മപ്രിയ തുറന്നു പറയാറുണ്ട്.

താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍.. ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ഗതികേട് കൊണ്ട്….

ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. മമ്മൂട്ടിയുടെ ഭാര്യയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു ഈ അഭിനേത്രി.

കാസ്റ്റിങ്ങ് കൗച്ച് മലയാള സിനിമയിലും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് സമാനമായ അനുഭവങ്ങള്‍ ഉള്ളവരെ അറിയാം. അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറില്ല.

ഷൂട്ടിങ്ങിനിടയില്‍ ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലര്‍ മോശം സന്ദേശങ്ങള്‍ അയക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു. ലൊക്കേഷനിലെ മോശം അനുഭവത്തെക്കുറിച്ച് പ്രതികരിച്ച്് കഴിഞ്ഞാല്‍ കൂടിപ്പോയാല്‍ ഒരു സോറി ലഭിക്കുമെന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും താരം വ്യക്തമാക്കുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകരുടെ കൂടെ കിടക്ക പങ്കിടേണ്ടി വരുന്ന നായികമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. സമ്മതിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ളവര്‍ സമ്മതിക്കുന്നു. കൂടെക്കിടക്കാന്‍ പോയ നടി മാത്രം എങ്ങനെ മോശക്കാരിയാവുന്നുവെന്ന് മനസ്സിലാവുന്നില്ല. വിളിച്ചവരും മോശക്കാരല്ലേയെന്നും പത്മപ്രിയ ചോദിക്കുന്നു.

പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന താരങ്ങളും പീഡനത്തിന് ഇരയാകുന്നുണ്ട്. പേരും പ്രശ്‌സതിയുമുള്ള താരങ്ങളും കിട്ട പങ്കിടാന്‍ മുന്‍നിരയിലുണ്ട്. സിനിമയിലെ നിലനില്‍പ്പാണ് അവരുടെ ലക്ഷ്യമെന്നും താരം പറയുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*