നടിയെ ആക്രമിച്ച കേസ്.. കുറ്റപത്രം ഇയാഴ്ച സമര്‍പ്പിക്കില്ല…!

യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഇയാഴ്ച സമര്‍പ്പിക്കില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ യാതൊരുവിധ സമ്മര്‍ദമില്ലെന്നും. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഡിജിപി അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ നല്‍കുമെന്നാണ് മുമ്ബ് പോലീസ് അറിയിച്ചിരുന്നത്. അല്ലാത്തപക്ഷം ദിലീപിന് സോപാധിക ജാമ്യം ലഭിക്കുമെന്നത് പരിഗണിച്ചായിരുന്നു ഒക്ടോബര്‍ ഏഴിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് ചില ആളുകളുടെ കൂടി രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം.   ഇന്നലെ ദിലീപിന് ഹൈക്കോടകി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ പരമാവധി പഴുതടച്ചുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

 

നടന്‍  ദിലീപിന്  കേസില്‍  ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന്റെ സമ്മര്‍ദം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതിനായി തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യം ഇതുമൂലം ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും.  എറണാകുളത്തെ പ്രത്യേക പോക്സോ കോടിയിലാണ് ദിലീപിന്റെ കേസ് പരിഗണിക്കുകയെന്നതിനാല്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ കാലതാമസമില്ലാതെ വിചാരണ ആരംഭിക്കുമെന്നാണ് വെളിപ്പെടുത്തലുകള്‍. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സമയം വളരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാനുള്ള നീക്കമാണ് പോലീസിനുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.  അന്വേഷണ സംഘം സമര്‍പ്പിക്കുന്ന കുറ്റപത്രത്തിനെതിരെ പ്രതിഭാഗം ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയാല്‍ മാത്രമായിരിക്കും വിചാരണ നീളാന്‍ സാധ്യതയുള്ളു. എന്നാല്‍,  ഈ കേസ് നീളില്ലെന്നുമാണ് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*