നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി…. ഇനി കാര്യങ്ങള്‍….

നടന്‍ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷപൂജക്ക് മുമ്ബ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച്‌ ഭഗവാനെ തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്ബൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി.

ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണമെന്ന് രമ്യാ നമ്ബീശന്‍..!!

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്ബത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവത മാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയതാണ് ദിലീപ്. ജയില്‍മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹെെക്കോടതി ജാമ്യം അനുവദിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലില്‍നിന്നും പുറത്തിറങ്ങിയ ദിലീപിനെ വന്‍ വരവേല്‍പ്പോടെയാണ് ആരാധകര്‍ വരവേറ്റത്. മധുരം വിതരണം ചെയ്തും ദിലീപിന് ജയ് വിളിച്ചും, നടന്റെ ഫ്ലക്സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*