മുറിയില്‍ കെട്ടിയിട്ട് പീഡനം, ഒരു വര്‍ഷത്തോളം ക്രൂരത.. സൗദിയില്‍ നിന്നും യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ!

സ്വന്തം വീട്ടിലെ ദാരിദ്രം സഹിക്ക വയ്യാതെയാണ് പല സ്ത്രീകളും ഗള്‍ഫ് നാടുകളില്‍ അടുക്കളപ്പണി അടക്കമുള്ള ജോലികള്‍ ചെയ്യാന്‍ കടല്‍ കടന്ന് പോകുന്നത്. പലരും ഏജന്റുമാരാല്‍ ചതിക്കപ്പെടാറുണ്ട്. സ്ത്രീകള്‍ പലരും മാനസികമായും ലൈംഗികമായും വരെ പീഡിപ്പിക്കപ്പെടാറുമുണ്ട്. സൗദിയില്‍ നിന്നുള്ള ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താന്‍ നേരിടുന്ന പീഡനത്തെക്കുറിച്ചാണ് യുവതി വീഡിയോയില്‍ തുറന്ന് പറയുന്നത്.

ഇതൊക്കെയല്ലേ നമ്മള്‍ ഷെയര്‍ ചെയ്യേണ്ടത്; നടിമാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നവര്‍ കണ്ടുപഠിക്കണം ജയസൂര്യയെ…. 

ഒരു വര്‍ഷം മുന്‍പ് ജോലിക്കായി സൗദിയിലെത്തിയ യുവതിയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബ് സ്വദേശിനിയാണ് യുവതി. കരഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്.

സൗദി അറേബ്യയിലെ ദവാദ്മി നഗരത്തിലാണ് യുവതിയുള്ളത്. താന്‍ അവിടെ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണ് എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. തൊഴിലുടമ തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണ്. കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും താന്‍ ദൈനംദിനം ഇരയാവുകയാണ്. മാത്രമല്ല തന്റെ ജീവന്‍ പോലും അപകടത്തിലാണ്. കുറേ ദിവസങ്ങളായി മുറിയില്‍ അടച്ചിട്ടാണ് പീഡനം.

ദിവസങ്ങളായി തനിക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. മുറിയില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ തനിക്ക് പോലീസിനെ സമീപിക്കാന്‍ പോലും സാധിക്കുന്നില്ല. ഒരുതവണ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ തന്നെ ആട്ടിപ്പായിച്ചുവെന്നും യുവതി വീഡിയോയില്‍ പറയുന്നു. അതോടെ ഈ വീട്ടിലേക്ക് തന്നെ തിരികെ പോരേണ്ടി വന്നു. എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി പറയുന്നു. ഒട്ടും മനുഷ്യത്വമില്ലാത്തവരാണ് ഇവിടെ ഉള്ളവര്‍.

 ‘ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് ‘; സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു; തനിക്ക് 
ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയ സമീപനം അച്ഛന്‍റെ പ്രായമായ….

പഞ്ചാബില്‍ നിന്നും ഇനി ഒരാള്‍ പോലും ഇവിടെ ജോലിക്ക് വരരുത് എന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു. മറ്റാര്‍ക്കും ഈ അനുഭവം ഉണ്ടാകരുത്. തന്നെ ഈ നരകത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. തനിക്ക് വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്. രോഗിയായ അമ്മയുണ്ട്. ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുകയാണ്. അവരെ കാണണം. തനിക്കിനി ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ആംആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് വീഡിയോയില്‍ യുവതി സഹായം അഭ്യര്‍ത്ഥിക്കുന്നത്. താന്‍ ഒരു വര്‍ഷം മുന്‍പ് ചതിയില്‍ പെട്ടാണ് സൗദിയിലെത്തിയതെന്നും യുവതി പറയുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഹോഷിയാര്‍പൂരിലെ ഒരു പെണ്‍കുട്ടിയെ എംപി രക്ഷിച്ചതായി കേട്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ കൂടി സഹായിക്കണമെന്നും യുവതി അപേക്ഷിക്കുന്നുണ്ട്. മകളുടെ സ്ഥാനത്ത് കണ്ട് രക്ഷിക്കണമെന്നും യുവതി പറയുന്നു.

വീഡിയോയില്‍ ഉള്ള യുവതി തന്റെ പേരോ പഞ്ചാബിലെ വിലാസമോ അടക്കമുള്ള കാര്യങ്ങളൊന്നും പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ സംബന്ധിച്ച്‌ ഭഗവന്ത്മാന്‍ എംപി ഇതുവരെ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*