മോഹന്‍ലാലിന്‍റെ മകന്‍, നാഷണല്‍ അവാര്‍ഡാണ് ഇനി പ്രതീക്ഷ…!

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത കേരളത്തിന് പുറത്തും തരംഗമായി  മാറിയിരിക്കുകയാണ്  . ദേശീയ മാധ്യമങ്ങള്‍ പോലും പ്രണവിന്‍റെ  മടങ്ങി വരവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.      നടന്‍  മോഹന്‍ലാലിന്റെ പാരമ്ബര്യം പിന്തുടര്‍ന്ന് എത്തുന്ന മകന് ആ കഴിവ് ലഭിച്ചിട്ടുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ പ്രണവ് ബാലതാരമായി അഭിനയിച്ച പുനര്‍ജ്ജനി എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും ഈ സംശയം ഉണ്ടാവില്ല.

മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലൂടെ പ്രണവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ഇങ്ങനെയൊക്കെ അഭിനയിച്ചാല്‍ സംസ്ഥാന പുരസ്കാരമല്ല, ദേശീയ പുരസ്കാരം തന്നെ കിട്ടും.. ഇതൊന്ന് കണ്ടു നോക്കൂ… പുനര്‍ജ്ജനി കാണാത്തവര്‍ക്ക് വേണ്ടി ചിത്രത്തിന്റെ സംവിധായകന്‍ ചിത്രത്തിലെ ഒരു ചെറിയ രംഗം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

 നായകനായുള്ള രണ്ടാം വരവില്‍ ഇനി എന്തൊക്കെയാവും പ്രണവ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന കാഴ്ചകള്‍ എന്നാണ് ഇനി അറിയേണ്ടത്. ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രം റിലീസ് ചെയ്താല്‍ അറിയാം, ആ പഴയ ബാലതാരത്തിലുള്ള കഴിവ് ഇപ്പോഴും പ്രണവിലുണ്ടോ എന്ന്..അച്ഛന്റെ  അഭിനയ മികവും  പെരുമാറ്റ രീതിയും   തനിക്ക് കിട്ടിയിട്ടുണ്ട് എന്ന് പണ്ടേ പ്രണവ് തെളിയിച്ചതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*