മെര്‍സലിനെതിരെ പ്രതിഷേധിച്ച ബിജെപിക്ക് വമ്പന്‍ തിരിച്ചടി; തെറ്റാണെന്ന് തോന്നിയാല്‍ മോദിയെ അല്ല ദൈവത്തെ വരെ വിമര്‍ശിക്കുമെന്ന് പറഞ്ഞ് മെര്‍സലിന് പിന്തുണയുമായി…..

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചെന്ന പേരിലാണ് ചിത്രത്തിനെതിരെ ബിജെപി പടപ്പുറപ്പാടിന് ഇറങ്ങി പുറപ്പെട്ടത്. എന്നാല്‍ ചിത്രത്തെ അനുകൂലിച്ച്‌ എത്തിയിരിക്കുകയാണ് സിനിമാ ആസ്വാദകര്‍ മെര്‍സസില്‍ ബിജെപിയെ പ്രകോപിപ്പിച്ച അതേ ഡയലോഗുകള്‍ വിവിധ ഭാഷകളിലാക്കി തര്‍ജ്ജമ ചെയ്തുകൊണ്ട് വാട്സ്‌ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് വിജയ് ഫാന്‍സും അല്ലാത്തവരും ബിജെപിക്കെതിരെ തിരിച്ചടിച്ചത്.
‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന മെര്‍സലിലെ ഡയലോഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സോഷ്യല്‍മീഡിയകളില്‍ ഈ ഡയലോഗുകള്‍ പറന്ന് നടക്കുമ്ബോള്‍ വായടഞ്ഞിരിക്കുകയാണ് ബിജെപിക്ക്.

“അച്ഛന്‍റെ സ്നേഹം”.. പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക്‌ കൊടുത്ത ഏറ്റവും വലിയ സമ്മാനം… ‘അച്ഛന്‍’….. ഇത് നിങ്ങളുടെ കണ്ണ് നിറയിക്കും….

വിജയ് ക്രിസ്താനി ആയതുകൊണ്ടാണ് ചിത്രത്തില്‍ വിജയ് ക്ഷേത്രമല്ല ആശുപത്രിയാണ് വേണ്ടത് എന്ന് പറഞ്ഞത് എന്നാണ് ബിജെപിക്കാരുടെ വാദം
‘കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’ എന്ന ഡയലോഗും സൂപ്പര്‍ ഹിറ്റായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍സ്ക്രീനിലും, ഓഫ് സ്ക്രീനിലും ചങ്കൂറ്റത്തേടെ പറയാന്‍ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് ”രക്ഷകന്‍” ഇളയ ദളപതി വിജയ് ‘ എന്നു പറഞ്ഞുകൊണ്ടാണ് വിജയ് ചിത്രത്തിലെ സാമൂഹ്യവിമര്‍ശനങ്ങള്‍ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നത്.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബിജെപി പ്രചരണമഴിച്ചുവിട്ടിരുന്നു. മോദിയെ ശത്രുവായി കണ്ടതുകൊണ്ടാണ് ‘ജോസഫ് വിജയന്‍’ സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജ വിജയ്ക്കെതിരെ ഉന്നയിച്ച ആരോപണം.

സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റ് ഇങ്ങനെ;

ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!
അയാളെ പിടിക്കാന്‍ ഇവിടെ പൊലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും പ്രശ്നമില്ല
എന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച്‌ ആത്മഹത്യ ചെയ്യുന്നു…! കത്തി
മെഡിക്കല്‍ ഫീല്‍ഡിലെ ഏറ്റവും വലിയ അഴിമതി എന്താണു ??
മെഡിക്കല്‍ ചെക്കപ്പ്..!
ഒരു രോഗവും ഇല്ലാത്ത നിങ്ങള്‍ ഒരുവട്ടം മെഡിക്കല്‍ ചെക്കപ്പിനു കയറി നോക്കു.. എന്തെങ്കിലും ഒരു രോഗം നിങ്ങള്‍ക്ക് അവര്‍ എഴുതി തന്നിരിക്കും തീര്‍ച്ച.
രോഗികളല്ലാത്തവരുടെ കയ്യില്‍ നിന്നും എങ്ങനെ പണം തട്ടാം എന്നതിനുള്ള കോപ്പറേറ്റീവ് ബിസിനസ്സ് മൈന്‍ഡ് ആണു ഇതിനു പിന്നില്‍.
7%ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികില്‍സാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ ? മെര്‍സല്‍
ഇനിയൊരു 30 വര്‍ഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആയിരിക്കും മെഡിക്കല്‍ ഫീല്‍ഡ്.
5 രൂപാ വാങ്ങി ചികിത്സിക്കുന്ന ഡോക്റ്ററെ ജനം പുച്ഛിച്ച്‌ തള്ളും.. 5000 രൂപാ വാങ്ങി ചികില്‍സിക്കുന്നവനെ വാനോളം പുകഴ്ത്തും.. കൂടുതല്‍ അറിവ് ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവന്റെ വീടിനു മുന്നില്‍ ജനം ക്യൂ നിക്കും.. അവന്‍ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു നീ സിസേറിയന്‍ എന്ന് കേട്ടപ്പൊ ഞെട്ടിയില്ലേ..? മാര്‍ക്ക് മൈ വേഡ്സ്.. മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം നോര്‍മ്മല്‍ ഡെലിവറി എന്നു കേട്ടാല്‍ ആളുകള്‍ ഞെട്ടും.

മെര്‍സല്‍ 2 ദിവസം കൊണ്ട് 100 കോടി.?! ചിത്രം ഹിന്ദിയിലേക്കും… അറ്റ്ലി തന്നെ സംവിധാനം… നായകനായ് എത്തുന്നത്‌….

ഒരു വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങള്‍ മാത്രമായി കാണാന്‍ പറ്റില്ല ഇവയെ. പ്രതികരിക്കാന്‍ വയ്യാത്ത ഒരു സമൂഹത്തിനു മുന്നില്‍ അവരുടെ സൂപ്പര്‍ ഹീറോയെ മുന്‍ നിര്‍ത്തി അധികാരികള്‍ക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു തോന്നിയിട്ടുള്ളത്. അതിനു ജനസ്വാദീനമുള്ള ഒരു നായക നടനെ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.
അപകടത്തില്‍ പെടുന്ന രോഗിയേയും കൊണ്ട് ഗവണ്‍മന്റ് ഹോസ്പിറ്റലില്‍ നിര്‍ത്താതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പായുന്ന ആമ്ബുലന്‍സ് ഡ്രൈവര്‍മ്മാര്‍ നമ്മുടെ നാട്ടിലും ഉണ്ട്.
മരിച്ച ശവശരീരം വെന്റിലേറ്ററില്‍ കൂടുതല്‍ സമയം വെച്ച്‌ പണം സമ്ബാതിക്കാന്‍ നോക്കുന്ന മനസാക്ഷിയില്ലാത്ത ഹോസ്പിറ്റല്‍ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്.??
ഇതിനെക്കുറിച്ചൊക്കെ അതികം അറിവില്ലാത്ത വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ഒരു വലിയ സമൂഹം തമിഴ് നാടിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അവരിലൊരാള്‍ക്ക് ഇനിയൊരപകടം വന്നാല്‍.. ഗവണ്‍മന്റ് ഹോസ്പിറ്റലില്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവറോട് ഇവിടെ നിര്‍ത്താന്‍ പറയാനുള്ള അറിവുണ്ടായാല്‍.. അതാവും ആ സംഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയം??
1.ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്സിജന്‍ സപ്ലൈ ചെയ്യുന്ന കമ്ബനിക്ക് പണം നല്കിയില്ല..
2.വെറും 6% ജി.സ്.ടി വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ ഫ്രീ ആയി നല്കുമ്ബോള്‍,28% ജി.എസ്.ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കിക്കൂടാ???
3.120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്ബന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..
4.ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം…
ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുവേദിയിലെ പ്രസംഗം അല്ല.

ചിത്രം മുന്നോട്ട് വെച്ച ആ സിനിമയുടെ രാഷ്ട്രീയമാണിത്… അതില്‍ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങളും, ഞാനും നിങ്ങളുമടങ്ങുന്ന സമൂഹവുമായി ചേര്‍ന്നു നില്ക്കുന്നതുമാണ്… അതൊരു സിനിമയാക്കിയപ്പോള്‍ കുറച്ച്‌ മസാല ചേര്‍ത്ത് ബോറടിക്കാതെ പറഞ്ഞുത്തീര്‍ത്ത ”ആറ്റ്ലീക്കു” ഇരിക്കട്ടെ ഒരു കുതിരപ്പവന്‍…അതെ വിജയ് രക്ഷകന്‍ തന്നെയാണല്ലേ… പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍സ്ക്രീനിലും, ഓഫ് സ്ക്രീനിലും ചങ്കൂറ്റത്തേടെ പറയാന്‍ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് ”രക്ഷകന്‍” ഇളയ ദളപതി വിജയ്….

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*