മെര്‍സല്‍ 200 കോടി ക്ലബ്ബില്‍; താന്‍ ക്രിസ്ത്യാനിയെന്ന് തെളിയിക്കാന്‍ പാടുപെട്ടവര്‍ക്ക് സി.ജോസഫ് വിജയ് മറുപടി പറയുന്നു ഔദ്യോഗിക ലെറ്റര്‍ പാഡില്‍

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ,നടന്‍ വിജയുടെ സിനിമ മെര്‍സല്‍ ബോക്സ് ഓഫീസ് ഹിറ്റായിരിക്കുകയാണ്. ലോകമെമ്ബാടുമുള്ള ആരാധകര്‍ ഉജ്ജ്വല വരവേല്‍പ്് നല്‍കിയതോടെ ചിത്രം 200 ക്ലബ്ബില്‍ കടന്നിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂര്‍ ശിശുമരണം തുടങ്ങിയവയെ ചിത്രത്തില്‍ വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി തമിഴ്നാട് അദ്ധ്യക്ഷനെ കൂടാതെ, ബിജെപി ദേശീയ സെക്രട്ടരി എച്ച്‌.രാജയും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നു.

ഞാന്‍ രണ്ടാം ഭാര്യയെന്നും എനിക്കതില്‍ പരിഭവം ഒന്നുമില്ലെന്നും പറഞ്ഞു നടന്ന സീമയെ ആശ്വസിപ്പിക്കാനാവാതെ ചലച്ചിത്ര ലോകം; പ്രിയപ്പെട്ടവന്‍റെ വേര്‍പാട് ദുഃഖം തളര്‍ത്തി സീമ…

ചിത്രത്തിന്റെ റിലീസ് ഒരാഴ്ച പിന്നിടുമ്ബോഴാണ് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച്‌ വിജയ് കത്ത് തയ്യാറാക്കിയത്. ‘ റിലീസ് കഴിഞ്ഞയുടന്‍ തന്നെ മെര്‍സല്‍ ചില വിവാദങ്ങളില്‍ പെട്ടു.എന്നിരുന്നാലും എന്റെ ആരാധകര്‍ക്കും,സഹനടീനടന്മാര്‍ക്കും,സിനിമയിലെ സുഹൃത്തുക്കള്‍ക്കും, നടികര്‍ സംഘത്തിനും, പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും, രാഷ്ട്രീയക്കാര്‍ക്കും എനിക്കും ചിത്രത്തിനും നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.മെര്‍സല്‍ വമ്ബന്‍ ജയമാക്കിയതിന് എല്ലാവര്‍ക്കും നന്ദി പറയുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജീസസ് സേവസ് എന്നെഴുതിയ ലെറ്റര്‍ പാഡില്‍ സി.ജോസഫ് വിജയ് എന്ന് തന്റെ ക്രിസ്ത്യന്‍ സ്വത്വം കൂടി പ്രഖ്യാപിച്ചാണ് വിജയ് കത്തെഴുതിയിരിക്കുന്നത്. വിവാദം കൊഴിപ്പക്കാന്‍ വിജയ്യുടെ തിരിച്ചറിയല്‍ രേഖ എച്ച്‌ രാജ പുറത്ത് വിട്ടിരുന്നു. വിജയ് ക്രിസ്ത്യാനി തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു ഉദ്ദേശം. സത്യം കയ്പ്പേറിയതാണ് എന്നഅടിക്കുറിപ്പോടെയായിരുന്നു എച്ച്‌ രാജയുടെ ട്വീറ്റ്.എച്ച്‌ രാജയുടെ ട്വീറ്റിനെതിരെ വിജയ് ഫാന്‍സും രംഗത്തെത്തി. നേരത്തെ മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന് പറഞ്ഞ് രാജയുടെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*