മരണപോരാട്ടത്തില്‍ മെസ്സിക്ക് ഹാട്രിക്; ഇക്വഡോറിനെ തോല്‍പ്പിച്ച്‌ അര്‍ജന്റീന ലോകകപ്പിന്..!!

മരണപ്പോരാട്ടത്തില്‍ ലയണല്‍ മെസ്സി ഗോള്‍ വേട്ടക്കിറങ്ങിയപ്പോള്‍ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത. കായിക ലോകം ഉറ്റുനോക്കിയ ജീവന്മരണ പോരാട്ടത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. നിര്‍ണ്ണായക മത്സരത്തില്‍ നേടിയ മെസ്സി നേടി ഹാട്രിക് നേട്ടമാണ് രണ്ട് തവണ ലോകചാമ്ബ്യന്മാരായ അര്‍ജന്‍റീനയെ ലോകകപ്പ് യോഗ്യതാ കടമ്ബ കടത്തിയത്.

ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആറാം സ്ഥാനാത്തായാണ് അര്‍ജന്‍റീന ഇന്ന് മത്സരത്തിനെത്തിയത്. ഏറ്റവും മികച്ച നാല് ടീമുകള്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടുക. 28 പോയന്‍റോടെ മൂന്നാം സ്ഥാനത്തെത്തിയാണ് അര്‍ജന്‍റീന ചരിത്രമെഴുതിയത്. അര്‍ജന്‍റീനയെക്കൂടാതെ ബ്രസീല്‍ (41), ഉറുഗ്വായ്(31), കൊളംബിയ എന്നിവരും യോഗ്യത നേടി.

സസ്പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അന്റോണിയോ വാലന്‍സിയ, മൈക്കിള്‍ അറോയോ എന്നിവര്‍ ഇല്ലാതെയായിരുന്നു ഇക്വഡോര്‍ ഇറങ്ങിയത്. 4-1-4-1 ശൈലിയിലാണ് ഇക്വഡോര്‍ താരങ്ങളെ കളത്തിലിറക്കിയത്. 3-4-2-1 ശൈലിയായിരുന്നു അര്‍ജന്‍റീനയുടേത്.

ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകുമെന്ന അതിസമ്മര്‍ദ ഘട്ടത്തില്‍ നില്‍ക്കവെ മത്സര തുടങ്ങി 38 സെകന്‍റുകള്‍ക്കകം റൊമാരിയോ ഇബ്ര അര്‍ജന്‍റീനയുടെ വലകുലുക്കി. അഞ്ചാം സ്ഥാനവും ന്യൂസിലാന്‍ഡിനെതിരേയുള്ള പ്ലേ ഓഫ് പോരാട്ടവും മാത്രമം പ്രതീക്ഷിച്ചാണ് മെസ്സിപ്പട ഇന്നിറങ്ങിയത്. 38ാം സെക്കന്‍റില്‍ തന്നെ മോശം തുടക്കം ലഭിച്ചതോടെ അര്‍ജന്‍റീനന്‍ കാണികള്‍ നിരാശരായിരിക്കവെ 12ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം ചേര്‍ന്ന് ലയണല്‍ മെസ്സി ഗോള്‍ തിരിച്ചടിച്ച്‌ സ്കോര്‍ ഒപ്പമെത്തിച്ചു.

20ാം മിനിറ്റില്‍ മെസ്സി വീണ്ടും രക്ഷകനായി അര്‍ജന്‍റീനക്ക് ലീഡ് നല്‍കി. ഇതിനിടെ കാവല്ലോസ് മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. അര്‍ജന്‍റീന ആക്രമണ ഫുട്ബാളിലേക്ക് തിരിഞ്ഞതോടെ ഇക്വഡോര്‍ പ്രതിരോധം പതറിത്തുടങ്ങിയിരുന്നു. ഇതിനിടെ രണ്ട് അര്‍ജന്‍റീനന്‍ താരങ്ങള്‍ക്ക് റഫറിയില്‍ നിന്നും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 62ാം മിനിറ്റില്‍ മെസ്സി തന്‍െറ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*