നടി ആക്രമണകേസില്‍ സാക്ഷിയാകാന്‍ തയ്യറാകാത്തതിന്‍റെ കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍..!!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്‍റെ ആവശ്യത്തില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി. മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്‍റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നല്‍കിയെന്നാണ് സൂചന.

‘അന്ന് ഞാന്‍ പതറിയില്ല, അനുഭവങ്ങള്‍ അത്രയേറെ എനിക്ക് ആത്മവിശ്വാസം തന്നിട്ടുണ്ട് ‘: വെളിപ്പെടുത്തലുമായി മഞ്ജു…

മഞ്ജുവിന്‍റെയും ദിലീപിന്‍റെയും കുടുംബ പ്രശ്നങ്ങള്‍ കേസില്‍ വഴിത്തിരിവായിരുന്നു. ദിലീപിന് മറ്റ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധിക്കും എന്നാല്‍ മഞ്ജുവിനെ സ്വാധീനിക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് പോലീസ് ഉറപ്പിച്ചു. ദിലീപിന്‍റെ സ്വഭാവത്തെപ്പറ്റി മഞ്ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു.

കേസില്‍ സാക്ഷിയാകുന്നില്ലെങ്കിലും തന്‍റെ പിന്തുണയുണ്ടാകുമെന്നും മഞ്ജു അറിയിച്ചു സഹപ്രവര്‍ത്തകയ്ക്കു നേരിട്ട ദുരവസ്ഥയോടു ശക്തമായി പ്രതികരിക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി അവളോടൊപ്പം തന്നെയാണെന്നും മഞ്ജു അറിയിച്ചു.

നടി ആക്രമണ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുന്നു… കാരണം… ദിലീപിനെതിരെ നിര്‍ണായക…

പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച അനീഷ് എന്ന പോലീസുകാരനെ മാപ്പുസാക്ഷിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു പോലീസ് മഞ്ജുവിന്‍റെ സാക്ഷിമൊഴിക്കായി വീണ്ടും സ്വാധീനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*