മഞ്ജു കാത്തിരിയ്ക്കുകയാണ് മമ്മൂക്കയുടെ ആ അനുവാദത്തിനായി…!

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് മഞ്ജു വാര്യര്‍ . മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മഞ്ജു വന്ന കാലത്തുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പവുമൊക്കെ അഭിനയിച്ചെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാത്രം ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

‘ഇത് തികച്ചും അടിസ്ഥാനരഹിതമാണ്, തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയും’; പൃഥ്വിരാജിനെ പിന്തുണച്ച് നടി പാര്‍വതി..!!

മഞ്ജു പണ്ടും ഇപ്പോഴും മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഒന്നിച്ചഭിനയിക്കുന്നത് പോട്ടെ. ഇരുവരും ഒന്നിച്ച് ഒരു ഫ്രെയിമില്‍ പോലും എത്തിയിട്ടില്ല. കൂടെ അഭിനയിക്കുന്നതിന് മമ്മൂട്ടി അനുവാദം നല്‍കുന്നതും കാത്ത് പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് താന്‍ എന്ന് മഞ്ജു പറയുന്നു. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ്, മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍- മഞ്ജു പറയുന്നു.മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല.ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്- മഞ്ജു പറഞ്ഞു.

അതേ സമയം, മഞ്ജു വാര്യര്‍ ഏറ്റവു കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണ്. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചു. അണിയറയില്‍ ഒരുങ്ങുന്ന വില്ലന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളിലും ലാലും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നു.പണ്ട് മഞ്ജുവിനൊപ്പം അഭിനയിക്കുന്ന കാലത്ത് പറ്റിയ കഥ ഇല്ലാത്തതിനാലാണ് മമ്മൂട്ടി കൂടെ അഭിനയിക്കാതിരുന്നത്. എന്നാല്‍ മടങ്ങിവരവില്‍ മഞ്ജുവിനൊപ്പം അഭിനയിക്കില്ല എന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ദിലീപുമായുള്ള അടുപ്പമാണ് അതിനുള്ള കാരണമായി മമ്മൂട്ടി പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*